തേങ്ങ, കൊപ്ര വിലകളിൽ ഉണർവ് പ്രതീക്ഷിച്ച് കർഷകർ
നാളികേര മേഖല വിലക്കയറ്റത്തിനായി ഉറ്റുനോക്കുന്നു. കാലവർഷത്തിന്റെ വരവിനിടയിൽ സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പൂർണമായി സ്തംഭിച്ചത് പച്ചത്തേങ്ങ, കൊപ്ര വിലകളിൽ ഉണർവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് 35 ലക്ഷം വരുന്ന നമ്മുടെ കർഷകർ. ജൂണിൽ നിലച്ച വിളവെടുപ്പ് ഇനി ചിങ്ങത്തിലെ പുനരാരംഭിക്കൂ. കൊപ്രയാട്ട് വ്യവസായികൾ, വിദേശ പാചകയെണ്ണകളിൽ നിന്നുള്ള ശക്തമായ മത്സരങ്ങളെ അതിജീവിച്ച് വെളിച്ചെണ്ണ വില 15,200 രൂപ വരെ ഉയർത്തിയെങ്കിലും കൊപ്രയെ 10,000 കടത്തിവിടാൻ വ്യവസായികൾ തയാറായില്ല. സ്റ്റോക്കുള്ള എണ്ണക്ക് ഏറ്റവുംRead More →

