പരോളിലിറങ്ങി 'മാസ്' റീൽസ്; നിയമം ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതി, വീഡിയോ പങ്കുവെച്ചത് വിവാദത്തിൽ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതി പരോൾ വ്യവസ്ഥകൾ കാറ്റിൽ പറത്തി സമൂഹമാധ്യമങ്ങളിൽ വീരപരിവേഷം നൽകുന്ന റീൽസ് വീഡിയോ പങ്കുവെച്ചത് വിവാദത്തിൽ. ബേഡകം കുണ്ടുംകുഴി സ്വദേശിയും കേസിലെ പ്രതിയുമായ അശ്വിനാണ് ജയിൽ അധികൃതരുടെ കർശന നിർദേശങ്ങൾ ലംഘിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. സിനിമയിലെ മാസ് ഡയലോഗിന്റെ പശ്ചാത്തലത്തിൽ, സിഗരറ്റ് വലിച്ച് പുക ഊതിവിട്ടും മീശ പിരിച്ചുമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രതികൾക്ക് പരോൾ അനുവദിക്കുമ്പോൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ജയിൽ വകുപ്പിന്റെRead More →

ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്ത്രീ പിടിയിൽ

പാലക്കാട്: ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചെന്ന കേസിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്ത്രീ പിടിയിൽ. നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതിയെയാണ് (പ്രസന്ന -42) പിടികൂടിയത്. 2020-ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപഞ്ചായത്തിലേക്ക് 17-ാം വാർഡിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച പ്രഭാവതി, മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.Read More →

എയിംസിന്റെ പേരിൽ എല്ലാവരും എന്നെ തേച്ചു; എയിംസ് കേരളത്തിൽ വന്നാൽ ക്രെഡിറ്റ് എനിക്ക് മാത്രം -സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എയിംസിന്റെ പേരിൽ എല്ലാവരും എന്നെ തേച്ചു. എയിംസ് കേരളത്തിൽ വന്നാൽ ക്രെഡിറ്റ് എനിക്ക് മാത്രമാണെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. കേരളത്തിൽ എയിംസ് വരാൻ ഇനിയും പരിശ്രമിക്കും. അതിന് സാധിച്ചില്ലെങ്കിൽ നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ച് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയിംസിനായി കേരളത്തിൽ എവിടെ വേണമെങ്കിലും സ്ഥലം അനുവദിക്കാം എന്ന് യു.ഡി.എഫ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ സമീപനം സ്വാഗതംRead More →

‘തിരിച്ചടി വലുതായിരിക്കും’ -മന്ത്രിമാർ വെള്ളാപ്പള്ളിയെ സന്ദർശിച്ചതിനെതിരെ റിജിൽ മാക്കുറ്റി

കണ്ണൂർ: നിരന്തരം വർഗീയ പ്രസ്താവനകൾ നടത്തി വിവാദം സൃഷ്ടിച്ച എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനെയും മകനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയെയും യു.ഡി.എഫ് മന്ത്രിമാർ സന്ദർശിക്കുന്നതിലുള്ള അതൃപ്തി പരസ്യമാക്കി കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി. തിരിച്ചടി വലുതായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ മുന്നറിയിപ്പ് നൽകി. ‘നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ല. ഈ യാഥാർത്ഥ്യം നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ തിരിച്ചടി വലുതായിരിക്കും’ -റിജിൽRead More →

കുഞ്ഞിനോട് ക്രൂരത കാണിച്ചവർക്കെതിരെ ശക്തമായ നിയമനടപടി, ഒരു ദയയും ഉണ്ടാവില്ല -മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം ഞെട്ടിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരത കാണിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു ദയയും അക്കാര്യത്തിൽ ഉണ്ടാവില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അതേസമ‌യം, ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛന്റെ കുടുംബത്തിനെതിരെ ആരോപണവുമായി അർഷിദിന്റെ മുത്തശ്ശി ഷീന. അഷ്ക്കറിന്റെ മാതാവിനെയും സഹോദരിയും ചോദ്യം ചെയ്യണമെന്ന് മുത്തശ്ശി ഷീന ആവശ്യപ്പെട്ടു. കുട്ടിയെ കൊന്ന് വീട്ടിലെ തെളിവുകൾ നശിപ്പിച്ചത് അഷ്ക്കറിന്റെ മാതാവുംRead More →