വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ

ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വർധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെRead More →

പുതിയ ആദായനികുതി നിയമം ഏപ്രിൽ 1 മുതൽ

നിലവിലുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരം ലളിതമായ വ്യവസ്ഥകളുള്ള പുതിയ നിയമം 2026 ഏപ്രിൽ 1 മുതൽ നിലവിൽ വരും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളുള്ളത്. ഇത് നികുതി തർക്കങ്ങൾ കുറയ്ക്കാനും നിയമപരമായ നൂലാമാലകൾ ഒഴിവാക്കാനും സഹായകമാവും. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി സ്ലാബുകളിലോ നിരക്കുകളിലോ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾ നിലവിലെ രീതിയിൽ തന്നെ തുടരും. ഐടിആർ ഫയൽ ചെയ്യുന്നതിനുംRead More →

എയിംസ് മോഡലിൽ രാജ്യത്ത് 3 ആയുർവേദ സ്ഥാപനങ്ങൾ

ന്യൂഡൽഹി: എയിംസ് മോഡലിൽ ആയുർവേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ(എഐഎ) പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആയുഷ് ഫാർമസികൾ, ആയുർവേദ മരുന്ന് ഗവേഷണ കേന്ദ്രങ്ങൾ എന്നിവയെല്ലാം സർട്ടിഫിക്കേഷൻ സ്റ്റാൻഡേർഡിലേക്ക് ഉയർത്തുമെന്നും ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ആയുർവേദ വിദ്യാഭ്യാസം, ഗവേഷണം, എന്നിവയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിനും ഫാർമസികളുടെ ആധുനിക വത്കരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ നിലവാരത്തിലുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ഈRead More →

ചെറുകിട വ്യവസായ മേഖലക്കായി എസ്എംഇ വളർച്ചാ ഫണ്ട്

ന്യൂഡൽഹി:   സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസ്സുകൾക്ക് ഊർജ്ജം പകരുന്നതിനായി ബജറ്റിൽ പുതിയ നിക്ഷേപങ്ങൾ, വ്യവസായ ശാലകളുടെ പുനരുജ്ജീവനം , മെച്ചപ്പെടുത്തിയ വായ്പാ ലഭ്യത എന്നിവ സംബന്ധിച്ച വിവിധ പ്രഖ്യാപനങ്ങൾ. അധിക വളർച്ച സാധ്യതയുള്ള കമ്പനികൾക്ക് പിന്തുണ നൽകുന്നതിനായി 10,000 കോടി രൂപയുടെ എസ്എംഇ വളർച്ചാ ഫണ്ട് ആരംഭിക്കും. ഉത്പാദനക്ഷമത, ഔപചാരികവൽക്കരണം, കയറ്റുമതിക്കുള്ള സജ്ജീകരണം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നഎസ്എംഇ-കൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതിനോടൊപ്പം ഈ ഫണ്ടും പ്രവർത്തിക്കും.  200 പഴയ വ്യവസായ ശാലകൾRead More →

ഇന്ത്യയെ ഗ്ലോബൽ ഫാർമ ഹബ് ആക്കാൻ ബജറ്റിൽ പദ്ധതി

ബയോഫാർമ മേഖലയ്ക്കായി രാജ്യത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപ അനുവദിച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ. ‘ബയോ ഫാർമ ശക്തി’ എന്ന പദ്ധതിയുടെ കീഴിൽ ഈ മേഖലയെ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബയോഫാർമ ഉത്പാദനത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് ഉദ്ദേശ്യം. ദീർഘകാല ആരോഗ്യസംരക്ഷണത്തിലും ലൈഫ് സയൻസ് മേഖലയിലെ വളർച്ചയിലും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നീക്കം രാജ്യത്തിന്റെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് ശക്തമായ ഉത്തേജനംRead More →