ഓരോ ദിവസവും നമ്മൾ പല രീതിയിലായി സർക്കാറിന് നൽകുന്ന നികുതി കൂട്ടിനോക്കിയിട്ടു​ണ്ടോ? ഭക്ഷ്യ സാധനങ്ങൾ വാങ്ങുമ്പോൾ, വണ്ടിക്ക് ഇന്ധനമടിച്ചാൽ, മൊബൈൽ ഫോൺ റീ ചാർജ് ചെയ്യാൻ, യാത്ര ചെയ്യുമ്പോൾ, ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചാൽ, വീട്ടുപകരണങ്ങളും വസ്ത്രവും പാദരക്ഷകളും വാങ്ങുമ്പോൾ, സിനിമ കാണാൻ, ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ എന്നുവേണ്ട ബാങ്കിൽനിന്ന് വായ്പയെടുക്കുമ്പോൾ പോലും വലിയ നികുതി നൽകുന്നവരാണ് നമ്മൾ. പല പേരിൽ പല നിരക്കിൽ നമ്മളിൽനിന്ന് നിരന്തരം സർക്കാർ ​കാശു പിടുങ്ങിക്കൊണ്ടിരിക്കുന്നു.Read More →

ന്യൂഡൽഹി: ഓഹരി നിയന്ത്രണ ഏജൻസിയായ സെബിക്കെതിരെ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നുവെന്നും നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദിയാവുകയെന്നും രാഹുൽ ചോദിച്ചു. എന്തുകൊണ്ടാണ് സെബി ചെയർപേഴ്സൺ രാജിവെക്കാത്തത്‍?. സംയുക്ത പാർലമെന്ററി അന്വേഷണത്തോട് സർക്കാർ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഇപ്പോൾ വ്യക്തമായെന്നും ഈ വെളിപ്പെടുത്തലിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടുമോയെന്നും രാഹുൽ ചോദിച്ചു. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും അവരുടെ ഭർത്താവിനും അദാനി പണമിടപാട്Read More →

ജോലി വിട്ട് സംരംഭകരാകുന്നവർക്ക് മാസം 25,000 രൂപ സഹായവുമായി കർണാടക

ബംഗളൂരു: ജോലി ഉപേക്ഷിച്ച് സംരംഭകരാകുന്നവർക്ക് ഒരു വർ ഷത്തേക്കു പ്രതിമാസം 25,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും സംരംഭം ലാഭകരമാകുന്നതു വരെ ജീവിതച്ചെലവുകൾക്കു സഹായം നൽകുകയാണ് ലക്ഷ്യമെന്നും ഐടി ബയോടെക്നോളജി മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു.എൻജിനീയറിങ്, ശാസ്ത്ര ബിരുദധാരികളായ 30 പേർക്ക് സമാനമായ ധനസഹായം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2 വർഷം ഏതെങ്കിലും സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷം രാജിവച്ച് നൂതനRead More →

ന്യൂഡൽഹി: വിവാദങ്ങൾക്ക് പിന്നാലെ ഓഹരി നിയന്ത്രണ ഏജൻസിയായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യുടെ എക്സ് ഹാൻഡിൽ പൂട്ടിയ നടപടിയും ചർച്ചയാവുന്നു. സെബി മേധാവി മാധബി ബുച്ചിന് അദാനി ​​ഗ്രൂപ്പുമായി ബന്ധമുള്ള രഹസ്യ വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽ പങ്കാളിത്തമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് എക്സ് ഹാൻഡിൽ പൂട്ടിയതായി ശ്രദ്ധയിൽപെട്ടത്. നേരത്തെ അക്കൗണ്ട് ഫോളോ ചെയ്യുന്നവർക്ക് മാത്രമേ ഇപ്പോൾ അക്കൗണ്ടിലെ പോസ്റ്റുകൾ കാണാനും റീപ്ലേ നൽകാനും റീപോസ്റ്റ് ചെയ്യാനുമാകൂ. ഹിൻഡൻബർഗിന്റെRead More →

ന്യൂഡൽഹി: യു.എസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് അദാനി ഗ്രൂപ്പ്. സെബി ചെയർപേഴ്സൺ ഉൾപ്പടെ ആരുമായും ഗ്രൂപ്പിന് ബന്ധമില്ലെന്നാണ്  അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ വിദേശത്തുള്ള ആസ്തികൾ സുതാര്യമാണെന്നും അദാനി ഗ്രൂപ്പിന്റെ വിശദീകരണത്തിലുണ്ട്. യു.എസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ സാമ്പത്തിക ഇടപാടുകളും ജീവിതവും തുറന്ന പുസ്തകമാണെന്നും അറിയിച്ച് സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനിയുടേയും വിശദീകരണംRead More →