ന്യൂഡൽഹി: യു.എസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ സാമ്പത്തിക ഇടപാടുകളും ജീവിതവും തുറന്ന പുസ്തകമാണെന്നും അറിയിച്ച് സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും. കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് ഹിൻഡൻബർഗ് പകവീട്ടുകയാണെന്നും അവർ ആരോപിച്ചു. ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. അവയെ ഞങ്ങൾ പൂർണമായും തള്ളുകയാണ്. ഞങ്ങളുടെ ജീവിതവും സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകമാണ്. സാമ്പത്തിക ഇടപാടുകളെ സംബന്ധിക്കുന്നRead More →

ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിസർച്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ശനിയാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയRead More →

ഗുജറാത്തില്‍ കാര്‍ നിര്‍മാണശാല സ്ഥാപിക്കാൻ ചൈനീസ് സംയുക്ത സംരംഭത്തിന് കേന്ദ്രാനുമതി തേടി മഹീന്ദ്ര

ന്യൂഡൽഹി: ചൈനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ ഷാങ്ക്സി ഗ്രൂപ്പുമായി സംയുക്ത സംരംഭം ആരംഭിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ (Mahindra and Mahindra) പദ്ധതി. 3 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിലായിരിക്കും കാര്‍ നിര്‍മാണത്തിനുള്ള(Car Manufacturing) സംയുക്ത സംരംഭം നിലവില്‍ വരിക. ഗുജറാത്തിലാണ് കാര്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് മഹീന്ദ്രയും ഷാങ്ക്സിയും. സംയുക്ത സംരംഭത്തില്‍ ഭൂരിപക്ഷ ഓഹരികള്‍ മഹീന്ദ്രയ്ക്കായിരിക്കും. കയറ്റുമതി ലാക്കാക്കിയുള്ള കാര്‍ അസംബ്ലിംഗിനും എന്‍ജിനുകള്‍ക്കും കാര്‍ ബാറ്ററികള്‍ക്കുമാവുംRead More →

യുപിഐ ഇടപാടുകള്‍ക്ക് സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍; ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും ഉപയോഗിച്ച് പണമിടപാട് നടത്താം

മുംബൈ: കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ(UPI). ദിവസേനയെന്നോണം കോടിക്കണക്കിനാളുകൾ യുപിഐ വഴി പണമിടപാടുകൾ നടത്തുന്നുണ്ടെന്നാണ് കണക്കുകൾ. ഇപ്പോഴിതാ യുപിഐ സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുകയാണ് നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(NPCI) (എൻപിസിഐ). സ്മാർട്ഫോണിലെ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച് പണമിടപാടുകൾക്ക് വെരിഫിക്കേഷൻ നൽകാനുള്ള സൗകര്യം അവതിരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള കൂടിയാലോചനകളിലാണ് എൻപിസിഐ. അതായത് ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി സംവിധാനങ്ങൾ ഉപയോഗിച്ച് യുപിഐ പണമിടപാടുകൾRead More →

സ്ഥിരനിക്ഷേപ പലിശ കൂട്ടി ബാങ്കുകൾ

ഇത്തവണത്തെ ആർബിഐ(rbi) പണനയ അവലോകന യോഗത്തിന് ശേഷവും പലിശ(Interest) കുറയ്ക്കേണ്ടെന്ന തീരുമാനം വന്നതോടെ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള(Fixed Deposit) പ്രിയം ഇനിയും തുടരും. കൂടുതലായി നിക്ഷേപം ആകർഷിക്കുന്നതിന് പല പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ഉൾപ്പെടെ ചില ബാങ്കുകൾ പുതിയ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക്പൊതുമേഖലാRead More →