ന്യൂഡൽഹി: ഗൗതം അദാനിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി 310 മില്യൺ ഡോളർ സ്വിറ്റ്സർലാൻഡ് സർക്കാർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലെ പണമാണ് മരവിപ്പിച്ചിരിക്കുന്നത്. 2021ലാണ് ഇത്തരത്തിൽ പണം മരവിപ്പിച്ചതെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്യുന്നു. സ്വിസ് മീഡിയ ഔട്ട്​ലെറ്റായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഹിൻഡൻബർഗ് വിശദീകരിക്കുന്നു. ഫെഡറൽ ക്രിമിനൽ കോർട്ടിന്റെ ഉത്തരവ് പ്രകാരം ജനീവ പബ്ലിക് പ്രോസിക്യൂട്ടറാണ്Read More →

പ്രിൻസിപ്പൾമാരെ ആദരിക്കാൻ ‘ഗുരുവന്ദനം’ ഒരുക്കി വേദിക്

കൊച്ചി: സംസ്ഥാനത്തെ മികച്ച സേവനം കാഴ്ചവച്ച സ്കൂൾ പ്രിൻസിപ്പൾമാരെ വേദിക് സിവിൽ സർവീസസ് ക്ലബും, വേദിക് എഐ സ്കൂളും ചേർന്ന് ആദരിച്ചു. എക്സലൻസ് അവാർഡ് ഫോർ അമേസിങ് പ്രിൻസിപ്പാൾ ബഹുമതി നൽകിയാണ് ആദരിച്ചത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100ൽ അധികം പ്രിൻസിപ്പാൾമാർ പങ്കെടുത്തു. ഹോട്ടൽ മാരിയറ്റിൽ സംഘടിപ്പിച്ച ചടങ്ങ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ കെ സാജു ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം ആഗ്രഹിക്കുന്നെങ്കിൽ ചെറുപ്പത്തിലെRead More →

യുടിഐ ലാര്‍ജ് ആന്‍റ് മിഡ്കാപ് ഫണ്ടിന്‍റെ ആസ്തികള്‍ 3930 കോടിരൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് ആന്‍റ് മിഡ്കാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 3930 കോടി രൂപ കടന്നതായി 2024 ആഗസ്റ്റ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ ദിവസത്തെ കണക്കുകള്‍ പ്രകാരം പദ്ധതിയുടെ ആകെ നിക്ഷേപത്തിന്‍റെ 48 ശതമാനം ലാര്‍ജ് കാപ് ഓഹരികളിലും 39 ശതമാനം മിഡ്കാപ് ഓഹരികളിലും ശേഷിക്കുന്നത് സ്മോള്‍ കാപ് ഓഹരികളിലുമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, ഇന്‍ഫോസിസ്, ഇന്‍ഡസ് ടവേഴ്സ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്,Read More →

സീതാറാം യെച്ചൂരി അന്തരിച്ചു; വിട വാങ്ങിയത് സിപിഎമ്മിലെ സൗമ്യ മുഖം

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍Read More →

യാത്രാവരുമാനത്തില്‍ ഇന്ത്യയിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ ‘1000 കോടി ക്ലബ്ബി’ല്‍; കേരളത്തില്‍ മുന്‍പില്‍ തിരുവനന്തപുരം

തീവണ്ടിയാത്രാവരുമാനത്തിൽ ഇന്ത്യയിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ ‘1000 കോടി ക്ലബ്ബി’ൽ ഇടംപിടിച്ചു. ന്യൂഡൽഹിയാണ് മുന്നിൽ. ദക്ഷിണ റെയിൽവേയിൽ നിന്ന് ചെന്നൈ പട്ടികയിലുണ്ട്. റെയിൽവേ ഇന്ത്യയിൽ നടത്തിയ (2023-2024) സ്റ്റേഷൻ യാത്രാ-വരുമാന കണക്കെടുപ്പിലാണ് ഈ വിവരം. ന്യൂഡൽഹി സ്റ്റേഷന്റെ പ്രതിവർഷ വരുമാനം 3337 കോടിരൂപയാണ്. 1692 കോടിരൂപയുമായി ഹൗറ സ്റ്റേഷൻ പിന്നിലുണ്ട്. ചെന്നൈ സെൻട്രലിന് 1299 കോടി രൂപയുണ്ട്. വരുമാനം വർധിപ്പിച്ച് കേരളത്തിലെ എട്ടു റെയിൽവേ സ്റ്റേഷനുകളും ഹിറ്റായി. കേരളത്തിൽ മുൻപിൽRead More →