കായവറുത്തതിനും ഓണസദ്യയ്ക്കും കൊള്ളവില; വാഴ കര്‍ഷകനും വാങ്ങുന്നവര്‍ക്കും ലാഭമില്ല

കോലഞ്ചേരി: ഓണക്കാലത്ത് നേന്ത്രകായയുടെ ഉള്‍പ്പെടെ പച്ചക്കറി വില കുത്തനെ ഇടിഞ്ഞെങ്കിലും വിപണിയിലിപ്പോഴും ഉപ്പേരിക്കും ഓണസദ്യയ്ക്കും കൊള്ളവിലയാണ്.മുൻവർഷം തലയൊന്നിന് 200 രൂപയ്ക്ക് നല്‍കിയ ഓണസദ്യ ഇക്കുറി 250ലെത്തി. ഉപ്പേരി വിലയിലും ഓണക്കൊള്ളയാണ്. കായ വില കിലോ 100 ലെത്തിയപ്പോള്‍ കൂട്ടിയ ഉപ്പേരി വില, കായ പകുതിയിലേയ്ക്ക് ഇടിഞ്ഞിട്ടും കുറഞ്ഞിട്ടില്ല. വില കത്തിക്കയറി നിന്ന സീസണില്‍ കിലോ 450 രൂപയായിരുന്നു ഉപ്പേരിയുടെ വില. നാലു വെട്ടി നുറുക്ക് 500 രൂപ, ശർക്കര വരട്ടിRead More →

പിഎന്‍ബി ഹൗസിംഗ് ഫിനാൻസിലേക്ക് വിദേശ നിക്ഷേപം

മുംബൈ: സിംഗപ്പൂര്‍ ഗവണ്‍മെന്റ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സ് എന്നിവര്‍ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ തങ്ങളുടെ ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 178 കോടി രൂപയ്ക്ക് വര്‍ധിപ്പിച്ചു. എന്‍എസ്ഇയില്‍ ലഭ്യമായ ബ്ലോക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, സിംഗപ്പൂര്‍ സര്‍ക്കാര്‍ 13.16 ലക്ഷം ഓഹരികള്‍ വാങ്ങി, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ 2.13 ലക്ഷം സ്‌ക്രിപ്റ്റുകള്‍ വാങ്ങി, ഗോള്‍ഡ്മാന്‍ സാച്ച്സ് (സിംഗപ്പൂര്‍) പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന്റെ 92,000 യൂണിറ്റുകളുംRead More →

അബുദാബിയിലെ എണ്ണഖനനത്തിന് വമ്പന്‍ ഓഫര്‍ സ്വന്തമാക്കി ഇന്ത്യന്‍ കമ്പനി

അബുദാബിയിലെ സുപ്രധാനമായ എണ്ണഖനന മേഖലയില്‍ ഖനനം നടത്തുന്നതിന് ഇന്ത്യന്‍ പൊതുമേഖല സംരംഭമായ ഊർജ ഭാരതിന് (യു.ബി.പി.എല്‍) ലഭിക്കുന്നത് 100 ശതമാനം ഇളവുകള്‍. അടുത്തിടെ അബുദാബി കിരീടാവകാശി ഷേക്ക് ഖാലിദ് നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിലാണ് ഇതു സംബന്ധിച്ച കരാറായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും തമ്മില്‍ ഒപ്പിട്ട നാലു പ്രധാന കരാറുകളില്‍ ഒന്നാണിത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും സംയുക്ത സംരംഭമായ ഊർജ ഭാരത് അഞ്ചു വര്‍ഷത്തിലേറെയായി അബുദാബി ഓണ്‍ഷോര്‍-ബ്ലോക്ക്Read More →

കോയമ്പത്തൂർ: അന്നപൂർണ റസ്റ്ററന്റ് ഉടമ ധനമന്ത്രി നിർമല സീതാരാമനോട് മാപ്പപേക്ഷിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചെറുകിട കച്ചവടക്കാരുടെ അഭ്യർഥനകൾ അഹങ്കാ​രത്തോടെയും ബഹുമാനമില്ലാതെയുമാണ് ധനമന്ത്രി പരിഗണിക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കോയമ്പത്തൂരിലെ ചെറുകിട റസ്റ്ററന്റ് ശൃംഖലയായ അന്നപൂർണയുടെ ഉടമ പൊതുവേദിയിൽ വെച്ച് ജി.എസ്.ടിയുടെ പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ എത്രത്തോളം അഹങ്കാരത്തോടെയും ബഹുമാനമില്ലാതെയുമാണ് മറുപടി നൽകുന്നതെന്ന് നോക്കുവെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. എന്നാൽ, ശതകോടീശ്വരനായ സുഹൃത്ത് നിയമങ്ങൾRead More →

ന്യൂഡൽഹി: തങ്ങളുടെ അക്കൗണ്ടുകളിലെ 310 മില്യൺ ഡോളർ സ്വിറ്റ്സർലാൻഡ് സർക്കാർ മരവിപ്പിച്ചുവെന്ന ഹിൻഡൻബർഗ് ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്. സ്വിറ്റ്സർലൻഡിലെ ഏതെങ്കിലും കോടതി നടപടികളിൽ തങ്ങൾ ഭാഗമല്ല. തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് ഒരു തരത്തിലുള്ള പണം പിടിച്ചെടുക്കലുമുണ്ടായിട്ടില്ല. പറയപ്പെടുന്ന കോടതി ഉത്തരവിൽ തങ്ങളുടെയോ ഗ്രൂപ്പ് കമ്പനികളുടെയോ പേരുപോലും പരാമർശിച്ചിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും സുതാര്യവും നിയമവിധേയവുമാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കലുംRead More →