ടാറ്റ സൺസ് ഓഹരികൾ ഐപിഒയിലൂടെ വിറ്റഴിക്കണമെന്ന് പല്ലോൻജി ഗ്രൂപ്പ്
മുംബൈ: ടാറ്റ ഗ്രൂപ്പിൽ നിന്ന് അടുത്ത ഐപിഒ ഉടൻ ഉണ്ടാകുമോ? ടാറ്റ സൺസ് ഐപിഒക്കായി ഷാംപുർജി പല്ലോൻജി ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഷംപുർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പ് ഒരു ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനിയാണ്. ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരി പങ്കാളിത്തമാണ് ഷംപുർജി പല്ലോൻജി ഗ്രൂപ്പിനുള്ളത്. ടാറ്റ സൺസിൻ്റെ വാർഷിക പൊതുയോഗത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ്റെ കീഴിലുള്ള കമ്പനിയുടെ പ്രകടനത്തെയും എസ്പി ഗ്രൂപ്പ് പ്രശംസിച്ചു.Read More →



