തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: ഞെട്ടൽ മാറാതെ നഗരം; ഇടപാടുകാരെല്ലാം ഇതരസംസ്ഥാനക്കാർ, ജീവനെടുത്തത് പണത്തെ ​ചൊല്ലിയുള്ള തർക്കം

തൃശൂർ: നഗരം കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന പെൺവാണിഭകേന്ദ്രത്തിൽ ഇതരസംസ്ഥാനക്കാരൻ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറാതെ തൃശൂർ. ഒഡീഷ സ്വദേശിയായ ധൻപത്​ നായിക്​ ആണ്​ കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട്​ നാല്​ സ്​ത്രീകളെയും രണ്ട്​ പുരുഷൻമാരെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഒരാൾ അസമിലേക്ക്​ കടന്നതായി കരുതുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ മൊഹന്ദി നായിക്, മസുക, റുബീന ബീഗം, നസ്രിൻ അക്താര, നോബി ഹുസൈൻ, മച്ചാനി ഖാതൂർ, ബിച്ചു നായിക് എന്നിവരാണ് പെൺവാണിഭകേന്ദ്രം നടത്തിപ്പുകാർ. ഇവർ വീട്​ വാടകക്കെടുത്താണ്​Read More →

നീതിക്കായി പോരാട്ടം തുടരും, അതിജീവിതയെ തിരികെ വിളിക്കണം -അൻസിബ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ താൻ ഉന്നയിച്ച എല്ലാ കാര്യങ്ങളും കൃത്യമായി അവതരിപ്പിക്കാനായെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും നടി അൻസിബ ഹസ്സൻ. യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സംഘടനയുടെ 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പങ്കാളിത്തമുള്ളതും അംഗങ്ങളുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്തിയതുമായ ഒരു ജനറൽ ബോഡി നടക്കുന്നത്. എല്ലാ കാര്യങ്ങളും വിശദമായി അംഗങ്ങളെ അറിയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ, കഴിഞ്ഞ ഭരണസമിതിക്ക്Read More →

കണ്ണൂർ കാപ്പിമലയിൽ വിനോദ സഞ്ചാരി ഇടിമിന്നലേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു(31) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ സനീഷ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുളിങ്ങോം വില്ലേജ് ഓഫിസ് ജീവനക്കാരിയാണ് അഞ്ജു. വിനോദ സഞ്ചാര മേഖലയായ കാപ്പി മലയിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.Read More →

യാ സയ്യിദരെ! വീര്യം കുറഞ്ഞ മദ്യം എന്നാണ് മതത്തിൽ ഹലാലായത്? -​കെ.ടി. ജലീൽ

മലപ്പുറം: വീര്യം കുറഞ്ഞ ആൽക്കഹോളിക് മദ്യത്തിന് 131 ശ​​ത​​മാ​​നം വരെ നികുതിയിളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ എം.എൽ.എ കെ.ടി. ജലീൽ. ‘യാ സയ്യിദരെ! അല്ലയോ ഖാളിമാരെ, എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തിൽ ഹലാലായത്? (അനുവദനീയം). ഒരു മത സംഘടനക്കും ഒരു പരാതിയുമില്ല. ഒരു മതനേതാവും വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ, ആരാധനാലയങ്ങളിൽ പ്രസംഗിച്ചതും കേട്ടില്ല’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് കർണ്ണാടകയിൽ നിന്ന് ഒഴുകിയRead More →

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ബസുകൾ സർവിസ് നിർത്തി

തൃശൂർ: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ബസ് സർവിസുകൾ നിർത്തി. തൃശൂർ ഡി.സി.സി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്റെ ഉടമസ്ഥതയിലുള്ള നാലു ബസ് സർവിസുകളാണ് നിർത്തിവെച്ചത്. യു.ഡി.എഫ് സർക്കാറിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായ പ്രിയദർശിനി സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിർത്താൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദ് അടക്കമുള്ള ബസുടമകളുടെ ആവശ്യം. 50 ശതമാനം നികുതിയിളവ് ലഭിച്ചതുകൊണ്ടുമാത്രം കേരളത്തിൽ സ്വകാര്യ ബസ്Read More →