കൊല്ലത്ത് മൂന്നുപേരുടെ ജീവനെടുത്ത ടിപ്പർ ലോറിക്ക് ഫിറ്റ്‌നസില്ല; ഡ്രൈവർക്ക് ലൈസൻസും
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും ഡ്രൈവർക്ക് ടിപ്പർ ഓടിക്കാൻ ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് കാരണമായ ചവറ സ്വദേശി നിസാം ഒരു മാസം മുമ്പാണ് ഗൾഫിൽനിന്ന് തിരിച്ചെത്തിയത്. ഇയാൾക്ക് ടിപ്പർ ലോറി ഓടിക്കാനുള്ള യോഗ്യതയോ ലൈസൻസോ ഇല്ലായിരുന്നു. 16 വർഷം പഴക്കമുള്ളRead More →





