വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ

ന്യൂഡൽഹി: വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ. എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്കുകളിലാണ് എസ്.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്. 25 ബേസിക് പോയിന്റെ കുറവാണ് എസ്.ബി.ഐ വരുത്തിയിരിക്കുന്നത്. ഒക്ടോബർ 15 മുതലാണ് പുതിയ പലിശനിരക്കുകൾ നിലവിൽ വരിക. എസ്.ബി.ഐയുടെ വെബ്സൈറ്റ് പ്രകാരം എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 8.45 ശതമാനത്തിൽ നിന്നും 8.20ലേക്കായിരിക്കും കുറക്കുക. വായ്പക്ക് ചുമത്തുന്ന മിനിമം പലിശനിരക്കാണ് എം.സി.എൽ.ആർ. ഇതുപ്രകാരം ഒരു ദിവസത്തേക്ക് 8.2 ശതമാനം പലിശനിരക്കായിരിക്കും ചുമത്തുക. ഒരു മാസ​ത്തേക്കുള്ള എം.സി.എൽ.ആർRead More →

ക്രെഡിറ്റ് കാർഡ് നയങ്ങളിൽ മാറ്റം വരുത്തി ബാങ്കുകൾ

രാജ്യത്ത് ചെലവിന് അനുസരിച്ച് ആളുകളുടെ വരുമാനം വര്‍ധിക്കുന്നില്ലെന്നത് ഒരു വസ്തുത ആണ്. പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പലരും പെടാപ്പാട് പെടുന്നു. ഇവിടെ പലര്‍ക്കും ഒരു ആശ്വാസം ധനകാര്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ആണ്. സത്യത്തില്‍ ഇതൊരു വായ്പ ആണെങ്കിലും, സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ പലിശ രഹിതമായി ലഭിക്കുന്ന വായ്പ ആണിത്. വിവിധ ബാങ്ക് കാര്‍ഡുകളിലെ ആനുകൂല്യങ്ങള്‍ കണ്ട് കാര്‍ഡുകള്‍ സ്വന്തമാക്കിയവര്‍ ആണ് പലരും. എന്നാല്‍ ഇത്തരംRead More →

ജൈടെക്സ് ഗ്ലോബല്‍ എക്സ്പോയിൽ തിളങ്ങി സ്റ്റാർട്ടപ്പ് മിഷന്‍റെ 27 സ്റ്റാര്‍ട്ടപ്പുകൾ

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് ഗ്ലോബല്‍ എക്സ്പോയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഭാഗമായ 27 സ്റ്റാര്‍ട്ടപ്പുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ആരംഭിച്ച ജൈടെക്സ് ഗ്ലോബലിലെ ജൈടെക്സ് നോര്‍ത്ത് സ്റ്റാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് പരിപാടിയിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നത്. ബിസിനസ്, നിക്ഷേപ സാധ്യതകള്‍ മുന്നില്‍ക്കണ്ട് ലോകമെമ്പാടുമുള്ള നൂതന ഉത്പന്നങ്ങള്‍, സാങ്കേതിക വൈദഗ്ധ്യം, സുസ്ഥിര ആശയങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-നിക്ഷേപ പരിപാടിയാണ്Read More →

ക്രൂഡ് ഓയിൽ വരുമാനത്തോടുള്ള ആശ്രിതത്ത്വം കുറയ്ക്കാൻ റഷ്യ

മോസ്കൊ: ക്രൂഡ് ഓയിലിനോടുള്ള ആശ്രിതത്ത്വം കുറയ്ക്കാൻ റഷ്യ. രാജ്യത്തിന്റെ ബജറ്റിൽ ഓയിൽ & ഗ്യാസ് വിലയിലെ ചാഞ്ചാട്ടങ്ങൾ സ്വാധീനം ചെലുത്താതിരിക്കാനാണ് ശ്രമം. ഇന്ധന വിലയിലെ അസ്ഥിരതകൾ റഷ്യയുടെ വരുമാനത്തെയും ബാധിക്കുന്നതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്ന് റഷ്യൻ ധനമന്ത്രി ആന്റൺ സിലുവനോവ് പറഞ്ഞു. ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നത് ലക്ഷ്യമാണെന്നും അദ്ദേഹം അറിയിച്ചു.ഏതാനും വർഷങ്ങൾക്കു മുമ്പ് വരെ റഷ്യയുടെ ആകെ ബജറ്റ് വരുമാനത്തിന്റെ 35-40% ഓയിൽ & ഗ്യാസ് വില്പനയിൽRead More →

85% കെഎസ്ആർടിസി ഡിപ്പോകളും പ്രവർത്തനലാഭം നേടിയതായി ഗണേഷ് കുമാർ

സംസ്ഥാനത്ത് 85 ശതമാനം കെഎസ്ആർടിസി ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണെന്നും, ഡിപ്പോകളുടെ പ്രവർത്തന ലക്ഷ്യം 9 കോടി രൂപയാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, ആനുകൂല്യങ്ങൾ എന്നിവ കൃത്യമായി നൽകിയുവരുന്നതായും, പി.എഫ്. ക്ലോഷർ, എൻ.പി.എസ്., പെൻഷൻ ഫണ്ട്, സഹകരണ സൊസൈറ്റി ബാക്കിയാക്കേണ്ട തുക എന്നിവ ഉൾപ്പെടെ 2023 ഡിസംബറിൽ നിന്ന് ഇതുവരെ 883 കോടി രൂപ അടച്ചതായും അദ്ദേഹം വ്യക്തമാക്കി. മികച്ചRead More →