‘ഒ​രു സം​സ്ഥാ​നം, ഒ​രു ഗ്രാ​മീ​ണ ബാ​ങ്ക്​’; 15 ബാ​ങ്കു​ക​ൾ ഇ​ല്ലാ​താ​കും

തൃ​ശൂ​ർ: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ (റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ -ആ​ർ.​ആ​ർ.​ബി) വീ​ണ്ടും സം​യോ​ജി​പ്പി​ക്കു​ന്നു. നി​ല​വി​ലെ 43 ബാ​ങ്കു​ക​ൾ 28 ആ​യി​ കു​റ​ക്കാ​നാ​ണി​ത്. സം​യോ​ജ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ത​ത്​ ഗ്രാ​മീ​ണ ബാ​ങ്കു​ക​ളു​ടെ സ്​​പോ​ൺ​സ​ർ ബാ​ങ്കു​ക​ളു​ടെ ചെ​യ​ർ​മാ​ൻ, എം.​ഡി, സി.​ഇ.​ഒ എ​ന്നി​വ​ർ​ക്ക്​ കേ​​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം രേ​ഖാ​മൂ​ലം അ​യ​ച്ചു. ഇ​തി​ൽ ഈ​മാ​സം 20ന​കം അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാ​നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ലെ ധ​ന​കാ​ര്യ സേ​വ​ന വി​ഭാ​ഗം റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ സു​ശീ​ൽ​കു​മാ​ർRead More →

ആരാണാ ഭാഗ്യവാൻ! സ്വർണോത്സവത്തിൽ 100 പവൻ സമ്മാനം ലഭിച്ചത് ഈ നമ്പറിൽ…

കോഴിക്കോട്: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഓണം സ്വർണ്ണോത്സവത്തിൽ ബംബർ സമ്മാനമായ 100 പവൻ ലഭിച്ചത് കൂപ്പൺ നമ്പർ 2045118ന്. ഒന്നാം സമ്മാനമായ 25 പവൻ, കൂപ്പൺ നമ്പർ 2037303ന് ലഭിച്ചു. രണ്ടാം സമ്മാനം 10 പവൻ കൂപ്പൺ നമ്പർ- 1633721നും മൂന്നാം സമ്മാനം അഞ്ച് പവൻ, കൂപ്പൺ നമ്പർ- 1214894നും ലഭിച്ചു. കോഴിക്കോട് മറീന റസിഡൻസിയിലാണ് നറുക്കെടുപ്പ് നടന്നത്.Read More →

കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളം

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യം തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും 6,000 കോടി രൂപ കടം അഭ്യര്‍ത്ഥിച്ച് കേരളം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ മുന്‍കാല വെട്ടിക്കുറവുകള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെ പരിഗണിക്കണമെന്നും സംസ്ഥാന മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങള്‍ വിശദീകരിക്കുന്ന ഒരു മെമ്മോറാണ്ടവും കേന്ദ്രമന്ത്രിക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്Read More →

2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്; ഇനി മടങ്ങിയെത്താനുള്ളത് 6970 കോടി

മുംബൈ: ബാങ്കിങ് സംവിധാനത്തിലേക്ക് 2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്. 6970 കോടി രൂപ മൂല്യമൂള്ള നോട്ടുകളാണ് ജനങ്ങളുടെ കൈയില്‍ നിന്ന് ഇനി മടങ്ങി എത്താനുള്ളതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ട് നിരോധനത്തിന് ശേഷം 2016ലാണ് സര്‍ക്കാര്‍ 2000 രൂപ കൊണ്ടുവന്നത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ നോട്ട് 2023 സെപ്റ്റംബര്‍ 30 മുതല്‍ പിന്‍വലിക്കുമെന്ന് 2023 മെയ് 19 ന്Read More →

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിയ്ക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ എംജി വിന്‍ഡ്സര്‍

ഉത്സവ സീസണില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. 2024 ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് എംജി നേടിയത്. പോയമാസം എംജി മൊത്തം 7045 കാറുകളാണ് ഇന്ത്യയില്‍ വിറ്റത്. 2023-ല്‍ വിറ്റ 5108 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 37.92 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. എംജിയുടെ വില്‍പ്പനയുടെ 70 ശതമാനവും സംഭാവന ചെയ്തത് ഇലക്ട്രിക് വാഹനങ്ങളാണ്. ഇതിനുള്ള പ്രധാന കാരണം എംജി വിന്‍ഡ്സര്‍ ഇവിRead More →