ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: സ്‌പെക്റ്റ് സിടി സ്‌കാനര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്‌പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജം. ഡിസംബര്‍ 16 മുതല്‍ ട്രയല്‍ റണ്ണിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും അതോടൊപ്പം തൈറോയിഡ്, ഹൃദയം, തലച്ചോറ്, കരള്‍, വൃക്കകള്‍, ശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും രോഗ നിര്‍ണയത്തിനും ചികിത്സാ നിരീക്ഷണത്തിനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.Read More →

ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർന്നു; യൂട്യൂബിൽ വീഡിയോ കണ്ടത് നിരവധിപ്പേർ | x-mas exam

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. ചോദ്യപേപ്പറിലെ ചോദ്യങ്ങൾ എംഎസ് സെല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിൽ അതേപടിയുണ്ട്. എങ്ങനെ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ഇവർക്ക് കിട്ടി എന്നതിൽ ഒരു വ്യക്തതയില്ല.മാത്രമല്ല, പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുമുണ്ട്. പരീക്ഷക്ക് തലേദിവസം ഇത്തരത്തിൽ ചോദ്യങ്ങൾ ചോർന്നതോടെ അധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിലാണ്. വിഷയത്തിൽ കെഎസ്‌യു പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡിഡിഇയുമായി നടന്ന ചർച്ചയിൽRead More →

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

Pushpa 2 actor Allu Arjun arrested over Hyderabad stampede that left woman dead, son critical   ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് ഹൈദരബാദ് പൊലിസാണ് അല്ലുവിനെ കസ്റ്റഡിയിലെടുത്ത്. ജൂബിലി ഹില്‍സിലെ വസതയില്‍വെച്ചായിരുന്നു അറസ്റ്റ്. പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചിരുന്നു. പ്രീമിയര്‍Read More →

‘ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് വര്‍ഷങ്ങളായി പീഡിപ്പിക്കുന്നു; ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടുന്നതുവരെ ചിതാഭസ്മം ഒഴുക്കരുത്’; ടെക്കിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയും ഒളിവിൽ | tecky athul subash

  ലക്‌നൗ: ടെക്കിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യ ഒളിവിൽ. കേസിലെ പ്രതി കൂടിയായ നിഖിത സിംഗാനിയയാണ് പൊലീസ് എത്തുമ്പോഴേക്കും മുങ്ങിയത്. അന്വേഷണ സംഘം ഉത്തർപ്രദേശിൽ എത്തിയപ്പോൾ ഇവർ മുങ്ങി എന്നാണ് ബാംഗ്ലൂർ പൊലീസ് നൽകുന്ന വിവരം. ഇവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ ബീഹാർ സ്വദേശിയായ ടെക്കി അതുൽ സുഭാഷ് വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് ആണ് ജീവനൊടുക്കിയത്. അവസാന സന്ദേശംRead More →

ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ധനമന്ത്രി നിർമല സീതാരാമനും. ബിസിനസ്, എന്റർടൈയിൻമെന്റ്, രാഷ്ട്രീയം, ജീവകാരുണ്യ പ്രവർത്തനം, നയരൂപീകരണം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വനിതകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പട്ടികയിൽ 28ാം സ്ഥാനത്താണ് ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെട്ടത്. 2019 മുതൽ നിർമല ഇന്ത്യയുടെ ധനമന്ത്രി സ്ഥാനം വഹിക്കുകയാണ്. 2024ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം അവർ വീണ്ടും ധനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രാജ്യത്തെ നാല് ട്രില്യൺ സമ്പദ്‍വ്യവസ്ഥയാക്കിRead More →