ന്യൂഡൽഹി: തുടർച്ചയായ ആറാം തവണയും വാണിജ്യ പാചകവാതക സിലിണ്ടർ വില കൂട്ടി എണ്ണകമ്പനികൾ. 19 കിലോ സിലിണ്ടറിന്റെ വില 16.50 രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ സിലിണ്ടറിന്റെ വില 1818.50 രൂപയായി വർധിച്ചു. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 2024 ആഗസ്റ്റിന് ശേഷം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. പാചകവാതകത്തിന്റെ ഡിമാൻഡ് ഉയരുന്നതും പണപ്പെരുപ്പവുമാണ് വില കൂട്ടാൻ കാരണമെന്നാണ് കമ്പനികൾ വിശദീകരിക്കുന്നത്.Read More →

ന്യൂഡൽഹി: എല്ലാ ആക്രമണങ്ങളും തങ്ങളെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്യുന്നതെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. യു.എസ് നീതി വകുപ്പ് അഴിമതി കേസിൽ കുറ്റക്കാരനാക്കിയതിന് പിന്നാലെയാണ് ഗൗതം അദാനി യുടെ പ്രതികരണം. ഞങ്ങൾക്ക് വിജയങ്ങളും വെല്ലുവിളികളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇതൊന്നും ഞങ്ങളെ തളർത്തിയിട്ടില്ല. വെല്ലുവിളികൾ ഞങ്ങളെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്ന് ഗൗതം അദാനി പറഞ്ഞു. ഇതിൽ ഒടുവിലത്തേതാണ് യു.എസിൽ ഉയർന്നുവന്ന കേസ്. അത് ഞങ്ങളെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്നും അദാനി കൂട്ടിച്ചേർത്തു.Read More →

ഇലക്‌ട്രിക് വാഹന നിർമാതാക്കൾക്കുള്ള സഹായങ്ങൾ വിപുലീകരിക്കാൻ ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ നിലവിലുള്ള ഫാക്ടറികളിൽ ഇലക്‌ട്രിക് വാഹനമോഡലുകൾ നിർമിക്കുന്ന വാഹന നിർമാതാക്കൾക്ക് സഹായങ്ങൾ വിപുലീകരിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. പുതിയ പ്ലാന്‍റുകൾ നിർമിക്കാൻ തയാറുള്ള വാഹന നിർമാതാക്കൾക്ക് ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നതിനുപകരമാണ് പുതിയ പദ്ധതി. ഇന്ത്യയുടെ ഇവി നയം ഇപ്പോഴും അന്തിമ രൂപത്തിലെത്തിയിട്ടില്ല. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിനും പ്രാദേശികമായി നിർമ്മിക്കുന്നതിനും ടെ‌സ്‌ലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും യുഎസ് വാഹന നിർമാതാവ് ഈ വർഷമാദ്യം ആ പദ്ധതികളിൽ നിന്ന് പിന്മാറി. മറ്റ് വിദേശ വാഹന നിർമാതാക്കൾRead More →

ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയിൽ കണ്ടെത്തി

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയിൽ കണ്ടെത്തി. 1000 മെട്രിക് ടണ്‍ വരുന്ന സ്വർണ അയിരുകളുടെ നിക്ഷേപമുണ്ടെന്നാണു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴു ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വർണശേഖരമാണിത്. രണ്ടു കിലോമീറ്റർ വരെ ആഴമുള്ള 40 സ്വർണ വെയ്നുകൾ കണ്ടെത്തിയ പിംഗ്ജിയാംഗ് കൗണ്ടിയിലാണ് നിക്ഷേപമുള്ളത്.300 മെട്രിക് ടണ്‍ സ്വർണം ഈ വെയ്നുകൾക്കുള്ളിൽ ഉണ്ടാകാമെന്നാണു നിഗമനം. മൂന്നു കിലോമീറ്റർ ആഴത്തിൽ കൂടുതൽ സ്വർണം ഉണ്ടാകാമെന്നാണു 3ഡി മോഡലിംഗ്Read More →

ട്രംപിന്‍റെ ആദ്യ തീരുവ പദ്ധതിയിൽ ഇന്ത്യയില്ല

ന്യൂയോർക്ക്: യുഎസിന്‍റെ പ്രധാന വ്യാപാര പങ്കാളികളായ ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് ഇറക്കുമതിച്ചുങ്കം ഉയർത്താനുള്ള ഉത്തരവിൽ ജനുവരി 20ന് ഒപ്പുവയ്ക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ജനുവരി 20 നാണ് യുഎസ് പ്രസിഡന്‍റായി ട്രംപ് സ്ഥാമേൽക്കുന്നത്. ട്രംപിന്‍റെ ആദ്യ തീരുവ പദ്ധതിയിൽ ഇന്ത്യയില്ല. കാനഡയിൽനിന്നും മെക്സിക്കോയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതി സാധനങ്ങൾക്കും 25 ശതമാനം അധിക ചുങ്കം കൂടാതെ ചൈനയിൽനിന്നുള്ള ഇൻബൗണ്ട് ഷിപ്പ്മെന്‍റുകൾക്ക് 10 ശതമാനം അധികRead More →