ന്യൂ ഇയര്‍ പ്ലാനുമായി റിലയൻസ് ജിയോ

2025ലെ പുതിയ ന്യൂ ഇയര്‍ വെല്‍കം പ്ലാനുമായി ജിയോ. 200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്‌സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും. പ്ലാനിന് കീഴിൽ 500 ജിബി 4ജി ഡാറ്റ സൗജന്യമാണ്. പ്രതിദിനം 2.5 ജിബി ഡാറ്റ വീതം ഉപഭോക്താക്കൾക്ക് ലഭിക്കും. ഡിസംബര്‍ 11 മുതല്‍ 2025 ജനുവരി 11 വരെയാണ് ഓഫര്‍ കാലാവധി. പുതിയ പ്ലാനിലൂടെ 468 രൂപ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം . ഈസ് മൈRead More →

റേഡിയോ പ്രക്ഷേപണത്തിൽ നാഴികക്കല്ലായേക്കാവുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രധാന ചുവടുവെയ്പുമായി വാർത്താ വിതരണ മന്ത്രാലയം. അനലോഗ് സിഗ്നലുകള്‍ ഉപയോഗിച്ചുള്ള പരമ്പരാത റേഡിയോ പ്രക്ഷേപണത്തിന് പകരം ഡിജിറ്റല്‍ സിഗ്നലുകള്‍ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണത്തിലേക്കുള്ള നടപടികള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനാവശ്യമായ ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് നയങ്ങള്‍ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു. ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് സമ്പ്രദായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പങ്കാളികളെയും ഒരുമിച്ച്‌ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായിRead More →

ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടുംRead More →

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വൻ തകർച്ച. ബോംബെ സൂചികയായ സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും വൻ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഫിനാൻഷ്യൽ, ഓട്ടോ, മെറ്റൽ, ഐ.ടി സെക്ടറുകളുടെ തകർച്ചയാണ് വിപണിയിലും പ്രതിഫലിച്ചത്. നവംബറിൽ ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ പണപ്പെരുപ്പം ഉയർന്നത് ആർ.ബി.ഐ നിരക്ക് കുറക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കിയത് വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. 977 പോയിന്റ് നഷ്ടത്തോടെയാണ് ബോംബെ സൂചിക സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. 1.20 ശതമാനം നഷ്ടത്തോടെ 80,312.97 പോയിന്റിലാണ് സെൻസെക്സിലെRead More →

കല്ലടിക്കോട് അപകടത്തിന് കാരണം മറ്റൊരു ലോറിയെന്ന് ആർടിഒ

പാലക്കാടേക്ക് പോവുകയായിരുന്ന ലോറിയാണ് സിമൻറ് കയറ്റി വരുകയായിരുന്ന ലോറിയിൽ ഇടിച്ചത്. സിമന്റുമായി വന്ന ലോറിയിൽ ഇടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന സമാനമായ മൊഴിയാണ് ദൃക്‌സാക്ഷികളും നൽകിയിരുന്നത്. സൈഡ് കൊടുത്തപ്പോൾ ഇടിച്ചതാണോയെന്ന കാര്യത്തിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. സംഭവത്തിൽ സിമൻറ് കയറ്റിയ ലോറിയിൽ ഇടിച്ച ലോറിയിലെ ഡ്രൈവറെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ്Read More →