ജലജീവൻ മിഷൻ: 12,000 കോടിയുടെ കടമെടുപ്പ് പ്രതിസന്ധിയിൽ
തിരുവനന്തപുരം: ഗ്രാമീണവീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷനിലെ സാമ്പത്തികപ്രതിന്ധി പരിഹരിക്കാൻ 12,000 കോടി കടമെടുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കം പ്രതിസന്ധിയില്‍. വിഹിതം കണ്ടെത്താൻ ജല അതോറിറ്റിയോ സർക്കാരോ വായ്പയെടുക്കാനായിരുന്നു തീരുമാനം. തിരിച്ചടവിനെക്കുറിച്ചുള്ള ആശങ്കകളും സർക്കാരിന്റെ പൊതുകടമെടുപ്പ് പരിധിയെ ബാധിക്കാനുള്ള സാധ്യതയുമാണ് തിരിച്ചടിയായത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ എതിർപ്പ് വകവെക്കാതെയായിരുന്നു വായ്പയെടുക്കാനുള്ള നീക്കം. സംസ്ഥാന സർക്കാർ നല്‍കേണ്ട വിഹിതം വായ്പയായി ജല അതോറിറ്റിയുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമത്തിനെതിരേ സി.ഐ.ടി.യു. ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 44,714Read More →





