ഡിസംബറിൽ നേട്ടം കൊയ്ത് എം&എം, എംജി

ന്യൂഡൽഹി: ഡിസംബർ മാസം വാഹന വിൽപ്പനയിൽ നേട്ടം കൊയ്ത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ജെഎസ്ഡബ്ല്യു എംജിയും. ബജാജ് ഓട്ടോയുടെ വിൽപ്പനയിൽ ഇടിവ്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മൊത്തം ഓട്ടോമോട്ടീവ് വിൽപ്പന 16 ശതമാനം വർധിച്ച് ഡിസംബറിൽ 69,768 യൂണിറ്റിലെത്തി. യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ 18 ശതമാനം വർധനയോടെ 41,424 വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന കമ്പനി കൈവരിച്ചു. കയറ്റുമതി ഉൾപ്പെടെ മൊത്തം വിൽപ്പന 42,958 വാഹനങ്ങളിൽ എത്തിയപ്പോൾ വാണിജ്യ വാഹന ആഭ്യന്തരRead More →

വൻ വികസനത്തിന് ഒരുങ്ങി ന്യൂമലയാളം സ്റ്റീൽ ലിമിറ്റഡ്

കൊച്ചി: പ്രാരംഭ ഓഹരി വിൽപന വൻ വിജയമായ ന്യൂമലയാളം സ്റ്റീൽ ലിമിറ്റഡ് കമ്പനി വൻ വികസനത്തിന് ഒരുങ്ങുന്നു. മംഗളൂരുവിൽ സംയുക്ത സംരംഭമായി പ്രീഫാബ് ഫാക്ടറിയും പാലക്കാട്ട് കിൻഫ്ര പാർക്കിലെ ഡിമാക് ഇൻഡ്സ്ട്രീസിന്റെയും നിലവിലുള്ള സ്റ്റീൽ ഫാക്ടറിയുടെയും വിപുലീകരണവുമാണ് പദ്ധതികൾ. തൃശൂർ മാള പള്ളിപ്പുറം പൊയ്യയിൽ 10 വർഷം മുൻപു തുടങ്ങിയ സ്റ്റീൽ ഫാക്ടറിക്ക് മാസം 6000 ടണ്ണാണ് ഉൽപാദന ശേഷി. വർഷം 72000 ടൺ. ഡിമാക് എന്ന ബ്രാൻഡിലാണ് ജിപിRead More →

സൗത്ത് ഇന്ത്യൻ ബാങ്കിനും സിഎസ്ബി ബാങ്കിനും മികച്ച വായ്പാ, നിക്ഷേപ വളർച്ച

കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank), സിഎസ്ബി ബാങ്ക് (CSB Bank) എന്നീ സ്വകാര്യബാങ്കുകളുടെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തോടെ. സിഎസ്ബി ബാങ്കിന്റെ ഓഹരികൾ 330 രൂപയിൽ‌ തുടങ്ങി വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 334.90 രൂപയിൽ എത്തിയിരുന്നു. 314 രൂപയായിരുന്നു ഇന്നലെ വ്യാപാരാന്ത്യത്തിൽ വില. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3.66% ഉയർന്ന് 325.50 രൂപയിൽ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരിവില ഇന്നലത്തെRead More →

ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണക്ക് യു.എസ് കോടതി ഉത്തരവ്

ഗൗതം അദാനി ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമനൽ വിചാരണക്ക് യു.എസ് കോടതിയുടെ ഉത്തരവ്. 265 മില്യൺ ഡോളറിന്റെ അഴിമതി കേസിലാണ് കോടതിയുടെ നടപടി. രണ്ട് കേസുകളിലും ഒരുമിച്ച് വിചാരണ നടത്തുമെന്നും യു.എസ് കോടതി വ്യക്തമാക്കി. ഇതിൽ ഒന്ന് യു.എസ് സർക്കാർ അദാനിക്കെതിരെ നൽകിയ ക്രിമനൽ കേസാണ്. മറ്റൊന്ന് യു.എസിലെ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമീഷൻ എടുത്ത സിവിൽ കേസാണ്. ജില്ലാ ജഡ്ജി നിക്കോളാസ് ഗ്രൗഫിസാണ് കേസ് പരിഗണിക്കുക.Read More →

2024ല്‍ കാര്‍ വില്‍പ്പനയില്‍ റെക്കോഡ്; മുന്നില്‍ എസ്‌യുവി, ഗ്രാമീണ മേഖലയിലും കുതിപ്പ്

2024ല്‍ രാജ്യത്തെ കാര്‍വില്‍പ്പനയില്‍ റെക്കോഡ് വര്‍ധന രേഖപ്പെടുത്തി. 43 ലക്ഷം യൂണിറ്റുകളാണ്കഴിഞ്ഞ വര്‍ഷം രാജ്യത്ത് വില്‍പ്പന നടത്തിയത്. മാരുതി സുസുക്കി, ഹ്യൂണ്ടായി, ടാറ്റാ മോട്ടോഴ്‌സ്, ടോയൊട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, കിയ എന്നിവയുടെ വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയത്. എസ്‌യുവി വാഹനങ്ങള്‍ക്കുള്ള ജനപ്രീതി വര്‍ധിച്ചതും ഗ്രാമീണ വിപണിയിലെ കുതിപ്പുമാണ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. 2023ല്‍ സ്ഥാപിച്ച 41.1 ലക്ഷം യൂണിറ്റ് എന്ന റെക്കോഡ് മറികടക്കാന്‍ ഇത് സഹായിച്ചു.Read More →