മുതലാളിമാർ ആദ്യം 90 മണിക്കൂർ ജോലി ചെയ്യട്ടെ ?; തർക്കത്തിൽ പ്രതികരിച്ച് ബജാജ് ഓട്ടോ ഉടമ രാജീവ് ബജാജ്

മുംബൈ: തൊഴിലാളികൾ ആഴ്ചയിൽ എത്ര സമയം ജോലി ചെയ്യണമെന്നതിൽ തർക്കം മുറുകുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ്. സി.എൻ.ബി.സി-ടി.വി 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. 90 മണിക്കൂർ ജോലിയെന്ന ആശയം കമ്പനികളുടെ ഉന്നതങ്ങളിൽ തുടങ്ങണമെന്ന് രാജീവ് പറഞ്ഞു. എത്ര മണിക്കൂർ ജോലി ചെയ്യുന്നു എന്നതിലല്ല അതിന്റെ നിലവാരത്തിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ നയങ്ങളിൽ കോർപ്പറേറ്റ് മുതലാളിമാർ മാറ്റം വരുത്തേണ്ട സമയമായെന്നും രാജീവ്Read More →

ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ചോർത്തിയതിന് ഗൂഗിളിനെതിരെ നിയമനടപടി

ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് ഗൂഗിളിനെതിരെ സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ചില ആപ്ലിക്കേഷനുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഡേറ്റയാണ് ശേഖരിക്കുന്നതെന്ന ഗൂഗിളിന്റെ വാദത്തെ കോടതി തള്ളി. ബ്രൗസിങ് ഹിസ്റ്ററി പോലും അനധികൃതമായി ആക്സസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ഗൂഗിൾ ഡേറ്റ ശേഖരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഡേറ്റ വാണിജ്യ താൽപര്യത്തിനായി ഉപയോഗിക്കപ്പെടുമെന്നും തങ്ങളുടെ സ്വകാര്യതRead More →

രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ സ്വിഗ്ഗി ഇടിഞ്ഞത്‌ 20%

വിവിധ ബ്രോക്കറേജുകള്‍ കവറേജ്‌ നല്‍കുകയും ഉയര്‍ന്ന ടാര്‍ജറ്റുകള്‍ നിര്‍ണയിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ ഡിസംബറില്‍ ശക്തമായ മുന്നേറ്റം നടത്തിയ സ്വിഗ്ഗിയുടെ ഓഹരി രണ്ടാഴ്‌ച കൊണ്ട്‌ 21 ശതമാനം ഇടിവ്‌ നേരിട്ടു. ഡിസംബര്‍ 23ന്‌ 617.3 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയ സ്വിഗ്ഗി അതിനു ശേഷം വിപണിയിലെ ചാഞ്ചാട്ടത്തെ തുടര്‍ന്ന്‌ കുത്തനെയുള്ള ഇടിവാണ്‌ നേരിട്ടത്‌. ബുധനാഴ്‌ച രേഖപ്പെടുത്തിയ താഴ്‌ന്ന വില 486.4 രൂപയാണ്‌. ഇന്നലെ മാത്രം 3.66 ശതമാനം ഇടിവാണ്‌Read More →

20 കോച്ചുള്ള വന്ദേ ഭാരത് വെള്ളിയാഴ്ച സർവീസ് ആരംഭിക്കും

വന്ദേഭാരതിൻ്റെ കോച്ചുകൾ വർധിപ്പിച്ചു. 20634 തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിന് ഇനി മുതൽ 20 റേക്കുകൾ. 4 അധികം റേക്കുകളുമായി പുതിയ വന്ദേഭാരത് വെള്ളിയാഴ്ച സർവീസ് ആരംഭിക്കും. 312 അധികം സീറ്റുകൾ ഇതിലൂടെ ലഭിക്കും. 20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി.6 കോച്ചുള്ള തിരുവനന്തപുരം-കാസർഗോഡ് -തിരുവനന്തപുരം വന്ദേഭാരതിന്Read More →

എയർടെൽ ഓഹരി ഉടമകളുടെ ലാഭവിഹിതം നാലരട്ടിയായി ഉയർത്തുമെന്ന് ബ്രോക്കറേജ്

ഭാരതി എയർടെൽ ജിയോയെ മറികടക്കുമോ? എയർടെൽ മൂന്നാം പാദത്തിൽ തുടർച്ചയായ വരുമാന വളർച്ച കൈവരിക്കുമെന്നാണ് പ്രവചനങ്ങൾ. റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയുമായി താരതമ്യം ചെയ്യുമ്പോൾ എയർടെൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. താരിഫ് വർധനയും മൊബൈൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളുടെ നയം മാറ്റവുമൊക്കെ ടെലികോം കമ്പനികളുടെ വരുമാനത്തെ ബാധിക്കാനിടയുണ്ട്. വരുമാനം വർധിച്ചാൽ ഭാരതി എയർടെൽ ഓഹരി ഉടമകൾക്ക് ഇരട്ടി ലാഭവിഹിതം നൽകിയേക്കും എന്ന് റിപ്പോ‍ർട്ടുകളുണ്ട്. ഓഹരി ഉടമകൾക്ക് കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ ഇരട്ടിയിലധികം ലാഭവിഹിതംRead More →