വരുമാന കണക്കിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി ആമസോൺ

വാഷിങ്ടൺ: വരുമാന കണക്കിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി മാറി ആമസോൺ. വാൾമാർട്ടിനെ മറികടന്നാണ് വ്യാപാരഭീമന്റെ നേട്ടം. ഇ-കോമേഴ്സിൽ തുടങ്ങി ക്ലൗഡ് കമ്പ്യൂട്ടിങ് വരെ പടർന്ന് കിടക്കുന്നതാണ് ആമസോണിന്റെ ബിസിനസ് സാമ്രാജ്യം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി വാൾമാർട്ടായിരുന്നു വരുമാനകണക്കിൽ ഒന്നാമതുണ്ടായിരുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ വാൾമാർട്ടിന് 713.2 ബില്യൺ ഡോളറിന്റെ വരുമാനമാണ് ഉണ്ടായത്. എന്നാൽ, ഇക്കാലയളവിൽ ആമസോൺ 717 ബില്യൺ ഡോളർ വരുമാനം നേടി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബിസിനസ്Read More →

ഒന്നര ലക്ഷത്തിന്റെ നിറവിൽ കെഫോൺ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെഫോണിന് ഒന്നരലക്ഷം ഉപഭോക്താക്കളെന്ന സ്വപ്ന നേട്ടം. ആദിവാസി ഊരുകളിലും ഒറ്റപ്പെട്ട ദ്വീപ് പ്രദേശങ്ങളിലുമുൾപ്പെടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഈ ചരിത്ര നേട്ടത്തിലേക്ക് കെഫോൺ എത്തിയത്. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തി, എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ദൗത്യം സാക്ഷാത്കരിക്കാനാണ് കെഫോണിന്റെ തുടർച്ചയായ പരിശ്രമം. നിലവിൽ 1,50,256 ഉപഭോക്താക്കളാണ് കെഫോൺ സേവനം ഉപയോഗിക്കുന്നത്. അതിൽ 1,08,336 ഗാർഹിക കണക്ഷനുകൾ (FTTH),Read More →

തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികൾ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് പ്രഖ്യാപിക്കുന്ന രീതിക്കെതിരെ സംസ്ഥാനങ്ങളെ വിമർശിച്ച് സുപ്രീം കോടതി. നിരുത്തരവാദപരവും അനാവശ്യവും എന്ന് സൗജന്യപദ്ധതികളെ വിശേഷിപ്പിച്ച കോടതി ഇത്തരം തീരുമാനങ്ങളുടെ സമയത്തെയും സാമ്പത്തിക യുക്തിയെയും ചോദ്യം ചെയ്യുകയും ചെയ്തു. തമിഴ്നാട്ടിലെ വൈദ്യുതി സബ്സിഡിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. വൈദ്യുതി വിതരണ കമ്പനികൾക്ക് (ഡിസ്കോം) താരിഫും ബജറ്റ് കണക്കുകൂട്ടലുകളും ക്രമീകരിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്ന സൗജന്യRead More →

വാഴക്കുളം അഗ്രോ & ഫ്രൂട്ട് പ്രോസസിംഗ് കമ്പനി പുനരുദ്ധാരണത്തിലേക്ക്

₹2 കോടി അടിയന്തിര സഹായം അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തനത് പഴവർഗ്ഗ ഉൽപ്പന്നങ്ങൾക്ക് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധനവ് നടത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിച്ചുവരുന്ന വാഴക്കുളം അഗ്രോ & ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയുടെ പുനരുദ്ധാരണത്തിന് വഴിയൊരുങ്ങി. സ്ഥാപനത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തിരമായി ₹2 കോടി രൂപ അനുവദിച്ചു. യന്ത്രസംവിധാനങ്ങൾ തകരാറിലായതിനെ തുടർന്ന് പഴവർഗ്ഗ സംസ്കരണത്തിനും പൾപ്പ് ഉൽപ്പാദനത്തിനുമായി ഉപയോഗിച്ചിരുന്ന പ്ലാന്റും, പൾപ്പിൽ നിന്നുള്ള ജ്യൂസ് നിർമ്മിക്കുന്ന ടെട്രാRead More →

വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്

തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനമാണ് നടക്കുക. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ടൗൺഷിപ്പിന്റെRead More →