സാംസംഗിലെ തൊഴിലാളിസമരം പിൻവലിച്ചു
ചെന്നൈ: ഒരു മാസത്തിലേറെയായി ശ്രീപെരുന്പത്തൂരിലെ സാംസംഗ് ഇന്ത്യ ഫാക്ടറിയിൽ സാംസംഗ് ഇന്ത്യ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്നുവന്ന തൊഴിലാളിസമരം ജീവനക്കാർ പിൻവലിച്ചു. സമരം ചെയ്ത തൊഴിലാളികളെ തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് കമ്പനി നൽകിയ ഉറപ്പിന്മേലാണ് സമരം പിൻവലിച്ചത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും സാംസംഗ് പ്രതിധിനികളും നടത്തിയ ചർച്ചയിലാണ് ഇത് സാധ്യമായതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി അഞ്ചിനാണ് സമരം ആരംഭിച്ചത്. കമ്പനി ജീവനക്കാരെ പുനഃപ്രവേശിപ്പിക്കുകയും അവരുടെ ഐഡി കാർഡുകൾ അണ്‍ബ്ലോക്ക് ചെയ്യുകയും ചെയ്യും.Read More →





