ആത്മവിശ്വാസം തിരിച്ചുപിടിച്ച് വിപണി

അഞ്ച് മാസത്തെ തകർച്ചക്കുശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചുവരവിന്റെ സൂചന. കഴിഞ്ഞയാഴ്ച എല്ലാ ദിവസവും വിപണി ലാഭത്തിലാണ് ഇടപാട് അവസാനിപ്പിച്ചത്. നിഫ്റ്റി ഒരാഴ്ചകൊണ്ട് 4.2 ശതമാനം മുന്നേറി. നാലുവർഷത്തിനിടയിൽ ആദ്യമായാണ് ഒരാഴ്ചയിൽ ഇത്രയേറെ നേട്ടമുണ്ടാകുന്നത്. മിഡ് കാപ് സൂചിക ഒരാഴ്ചക്കിടെ എട്ട് ശതമാനം മുന്നേറി. അഞ്ച് മാസമായി തുടരുന്ന ഇടിവ് തകർത്ത നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുന്ന മുന്നേറ്റമാണിത്. 22,000 എന്ന തലത്തിൽനിന്ന് നിഫ്റ്റി പലവട്ടം തിരിച്ചുകയറി. അടുത്ത ദിവസങ്ങളിൽ വീണ്ടുംRead More →

എസ്എസ്എഫ് പ്ലാസ്റ്റിക്സ് ഐപിഒയ്ക്ക്

കൊച്ചി: ബോട്ടില്‍, കണ്ടയ്നര്‍, എന്ജിനീയറിങ് പ്ലാസ്റ്റിക് തുടങ്ങിയ പ്ലാസ്റ്റിക് ഉല്‍പന്ന വിഭാഗങ്ങളില്‍ രൂപകല്പന മുതല്‍ വിതരണം വരെയുള്ള വണ്‍-സ്റ്റോപ്പ് പാക്കേജിംഗ് സൊല്യൂഷന്‍ സേവനദാതാക്കളായ എസ്എസ്എഫ് പ്ലാസ്റ്റിക്സ് ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 550 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 300 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 250 കോടി രൂപയുടെ ഇക്വിറ്റിRead More →

കേരളത്തില്‍ സാനിധ്യം വര്‍ധിപ്പിക്കാന്‍ ഹാറ്റ്‌സണ്‍ അഗ്രോ

കോഴിക്കോട്: ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട് ലിമിറ്റഡ് കേരളത്തില്‍ സാനിധ്യം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലും പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് കമ്പനിക്ക് പദ്ധതിയുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിലും സാനിധ്യം കൂടുതല്‍ ശക്തമാക്കും. ഇന്ത്യയില്‍ ക്ഷീരോല്‍പന്ന റീട്ടെയില്‍ മേഖല പരിവര്‍ത്തനവിധേയമാക്കുന്നതിന് പുതുമയുള്ള ക്ഷീരോല്‍പന്നങ്ങള്‍ അനായാസം ലഭ്യമാക്കുന്നതോടൊപ്പം, ക്ഷീരോല്‍പന്ന കര്‍ഷകരുടെയും സംരംഭകരുടെയും ഉപജീവനത്തെ പിന്തുണയ്ക്കുക എന്ന കമ്പനിയുടെRead More →

വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ഹീറോ മോട്ടോ കോര്‍പ്പ്; ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ ഇനി തീപാറും പോരാട്ടം

ഇലക്ട്രിക് ത്രീവീലര്‍ വിപണിയിലേക്ക് കടക്കാനൊരുങ്ങി പ്രമുഖ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ യൂളര്‍ മോട്ടോഴ്‌സില്‍ നിക്ഷേപം നടത്തുന്നതിലൂടെയാണ് ഹീറോ മോട്ടോ കോര്‍പ്പ് ത്രീവീലര്‍ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. 525 കോടി രൂപയാണ് ഹീറോ മോട്ടോ കോര്‍പ്പ് യൂളര്‍ മോട്ടോഴ്‌സില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നത്. യൂളര്‍ മോട്ടോഴ്സിന്റെ 32 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ഹീറോ മോട്ടോ കോര്‍പ്പിന്റെ തീരുമാനം. യൂളര്‍ മോട്ടോഴ്‌സില്‍ നിക്ഷേപം നടത്തുന്നതിന് ഹീറോ മോട്ടോRead More →

ഫോക്സ്വാഗന്റെ നികുതി ബില്‍ റദ്ദാക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

വാഹന നിര്‍മാതാവായ ഫോക്‌സ് വാഗന്റെ നികുതി റദ്ദാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 1.4 ബില്യണ്‍ ഡോളറിന്റെ നികുതി ബില്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കമ്പനി മുംബൈയിലെ ഒരു കോടതിയെ സമീപിച്ചിരുന്നു. ഇതിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇത് മറ്റ് കമ്പനികള്‍ക്ക് പ്രോത്സാഹനവും ആകുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 12 വര്‍ഷത്തെ ഫോക്സ്വാഗണ്‍ കയറ്റുമതി സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട കേസ് കോടതിയിലെത്തിയത്. ഇന്ത്യയിലെ തങ്ങളുടെ ബിസിനസിന് ഇത് ജീവന്മരണRead More →