ദാഹേജിലെ കപ്പൽശാല ഏറ്റെടുത്ത് മുകേഷ് അംബാനി

കപ്പൽ നിർമാണത്തിനല്ല. പക്ഷേ ഒരു കപ്പൽശാല തന്നെ സ്വന്തമായി വാങ്ങിയിട്ടുണ്ട്. മുകേഷ് അംബാനി കപ്പൽശാല വാങ്ങിയത് അടുത്തിടെ വാർത്തയായിരിക്കുകയാണ്. ദാഹേജ് ഷിപ്പ്‍യാർഡാണ് അംബാനി സ്വന്തമാക്കിയത്. 500 കോടി രൂപയിലധികം മുതൽമുടക്കിയാണ് കടക്കെണിയിലായ കപ്പൽ നി‍ർമാണ ശാല മുകേഷ് അംബാനി ഏറ്റെടുത്തത്. കമ്പനിയുടെ മൂല്യം ഏതാണ്ട് 643.78 കോടി രൂപയാണെങ്കിലും കടവും ബാധ്യതകളും 126.57 കോടി രൂപയാണ്. റിലയൻസ് ഇൻഡസ്ട്രീസ് വെൽസ്പൺ കോർപ്പ് ലിമിറ്റഡിൽ നിന്നാണ് നൗയാൻ ഷിപ്പ്‍യാർഡ് പ്രൈവറ്റ് ലിമിറ്റഡിന്റെRead More →

ഇന്ത്യയിൽ ഗൂഗിൾ ടാക്സ് ഒഴിവാക്കിയേക്കും

ഗൂഗിൾ, മെറ്റ തുടങ്ങിയ വിദേശ ടെക് കമ്പനികൾ നൽകുന്ന ഓൺലൈൻ പരസ്യ സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന 6% ഇക്വലൈസേഷൻ ലെവി, ഗൂഗിൾ ടാക്സ് നീക്കം ചെയ്യാൻ സാധ്യത. ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായി 2025 ഏപ്രിൽ 1 മുതൽ നികുതി നിർത്തലാക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നേരത്തെ ലെവിയെ വിമർശിക്കുകയും പ്രതികാര താരിഫുകൾ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന യുഎസുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ നീക്കം.Read More →

വാടക വരുമാനത്തിന്റെ ആദായ നികുതി

ആദായ നികുതി വകുപ്പ് 22 പ്രകാരം കെട്ടിടങ്ങളിൽ നിന്നുള്ള വാടക വരുമാനം നികുതി വിധേയമാണ്. കെട്ടിടം നികുതിദായകന്റെ ഉടമസ്ഥതയിൽ ഉള്ളതും താമസത്തിനോ ബിസിനസ്‌ ആവശ്യങ്ങൾക്കോ വാടകക്ക് നൽകിയതുമായിരിക്കണം. പക്ഷേ, ലഭിക്കുന്ന വാടകത്തുക മുഴുവന്‍ വരുമാനമായി കണക്കാക്കില്ല. അതില്‍ നിന്ന് ചില കിഴിവുകള്‍ അനുവദിച്ചിട്ടുണ്ട് (സെക്ഷൻ 24). വാടകക്ക് നൽകിയ കെട്ടിടത്തിന്റെ, കടയുടെ അല്ലെങ്കിൽ വീടിന്റെ മൊത്ത വാര്‍ഷിക മൂല്യത്തില്‍ നിന്ന് മുനിസിപ്പല്‍ കെട്ടിട നികുതി കുറച്ചാല്‍ കിട്ടുന്നതാണ് അറ്റ വാര്‍ഷികRead More →

കിട്ടാനില്ലാതെ കൊപ്ര, കത്തിക്കയറി വെളിച്ചെണ്ണ വില

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്‌ നാളികേരോൽപന്നങ്ങളുടെ വിപണനം നടക്കുന്നത്‌. റബർ, കുരുമുളക് വിലയും കുതിപ്പിൽ കൊപ്ര ക്ഷാമം വ്യവസായ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നു. ദക്ഷിണേന്ത്യയിലെ പതിനായിരക്കണക്കിന്‌ കൊപ്രയാട്ട്‌ മില്ലുകൾ ഏതാനും മാസങ്ങളായി ഭാഗികമായി മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌. ജനുവരിയിൽ കേരളത്തിൽ നാളികേര വിളവെടുപ്പിന്‌ തുടക്കം കുറിച്ച വേളയിൽ ആവശ്യാനുസരണം ചരക്ക്‌ ഇവിടെ നിന്ന് സംഭരിക്കാമെന്ന നിഗമനത്തിലായിരുന്നു തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ. എന്നാൽ, കേരളത്തിൽ വിളവ്‌ പ്രതീക്ഷക്കൊത്ത്‌ ഉയർന്നില്ലെന്ന്‌ മാത്രമല്ല, കണക്കുകൂട്ടിയതിലുംRead More →

രൂ​പ ശ​ക്തി പ്രാ​പി​ക്കു​ന്നു; വി​നി​മ​യ നി​ര​ക്ക് താ​ഴേ​ക്ക്

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ രൂ​പ ശ​ക്തി പ്രാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് താ​ഴേ​ക്ക്. ഒ​രു റി​യാ​ലി​ന് 222.85 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​ല 86.20 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ വി​ല​യാ​ണി​ത്. ഈ ​വ​ർ​ഷാ​ദ്യം മു​ത​ൽ റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് കു​ത്ത​നെ വ​ർ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് വി​നി​മ​യ നി​ര​ക്ക് ഒ​രു റി​യാ​ലി​ന് 227 വ​രെRead More →