ക്രിപ്റ്റോ കറൻസിക്കെതിരെ വീണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. ഇത്തരം കറൻസികൾ സാമ്പത്തിക സുസ്ഥിരത, പണ നയം എന്നിവയ്ക്ക് വെല്ലു വിളി ഉയർത്തുമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. പണ നയ അവലോകനത്തിന് ശേഷമാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ക്രിപ്റ്റോയെ സംബന്ധിച്ച് പുതിയ ഡെവലപ്മെന്റുകളൊന്നുമില്ല. സർക്കാരിന്റെ ഒരു കമ്മിറ്റി ഈ വിഷയത്തിൽ പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി ഉപയോഗവുമായി ബന്ധപ്പെട്ട്Read More →

എണ്ണ മേഖലയിലെ ചെലവിൽ ഗണ്യമായ കുറവ് മൂലം, കോവിഡ് -19 മഹാമാരിക്ക് ശേഷം ഈ വർഷം ആദ്യമായി ഫോസിൽ ഇന്ധനങ്ങളിലുള്ള നിക്ഷേപം കുറയുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ പുതിയ റിപ്പോർട്ട്. ഈ വർഷം എണ്ണ ഉൽപാദന നിക്ഷേപത്തിൽ 6 ശതമാനം കുറവുണ്ടാകുമെന്ന് IEA പ്രവചിച്ചു. പാൻഡെമിക് വർഷങ്ങൾ ഒഴികെ, എണ്ണവില ബാരലിന് 30 ഡോളറിൽ താഴെയായി ഇടിഞ്ഞ 2016 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. വിലക്കുറവും എണ്ണയുടെ ആവശ്യകതRead More →

സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഇന്ത്യയിൽ ഒരു പുതിയ സ്വർണ്ണ ഖനി പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ജോന്നാഗിരിയിൽ സ്ഥിതി ചെയ്യുന്ന ഈ ഖനി രാജ്യത്തിന്റെ സാമ്പത്തിക ഭാവിക്കും സ്വർണ്ണ ഉൽപ്പാദന മേഖലയ്ക്കും വലിയ ഉത്തേജനം നൽകും. പ്രതിവർഷം ഏകദേശം 750 കിലോഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കാനാണ് ഈ ഖനി ലക്ഷ്യമിടുന്നത്. ഈ മഹത്തായ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് ആണ്. ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണRead More →

കൊച്ചി: ഐ.സി.ഐ.സി.ഐ പ്രൂഡെൻഷ്യല്‍ ലൈഫ് പരമ്പരാഗത പോളിസികളുടെ ഈടില്‍ നടപ്പു സാമ്പത്തിക വർഷത്തില്‍ 900 കോടി രൂപയിലേറെ വായ്പ നല്‍കി. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാൻ പണം ലഭ്യമാക്കാനാണ് പോളിസികളിനുമേലുള്ള ഈ വായ്പകള്‍ വഴി ലക്ഷ്യമിടുന്നത്. ഇങ്ങനെ നല്‍കിയ വായ്പകളില്‍ 98 ശതമാനവും 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്തു. സാമ്പത്തിക അത്യാവശ്യങ്ങള്‍ നേരിടുന്ന വേളയില്‍ ദീർഘകാല സമ്പാദ്യത്തിന്റെ നേട്ടവും ഇൻഷ്വറൻസ് പരിരക്ഷയും തുടരാനുള്ള അവസരമാണ് ഈ വായ്പകള്‍. ബാങ്കിംഗ്-ധനകാര്യRead More →

റിസർവ് ബാങ്കിന്റെ (ആർബിഐ) പണനയ സമിതിയുടെ (എംപിസി) ജൂണിലെ അവലോകന യോഗത്തിൽ ഏവരുടേയും പ്രതീക്ഷയെ കവച്ചുവച്ചുകൊണ്ട്, രാജ്യത്തെ വായ്പ പലിശ നിരക്കുകളെ നേരിട്ട് സ്വാധീനിക്കുന്ന റിപ്പോ നിരക്കുകളിൽ 50 ബിപിഎസ് അഥവാ 0.5 ശതമാനം കുറവ് വരുത്തുകയാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. ഫ്ലോട്ടിങ് രീതിയിൽ പലിശ അടിസ്ഥാനമാക്കുന്ന വായ്പകൾ എടുത്തിട്ടുള്ളവർക്ക് റിപ്പോ നിരക്കിൽ വരുത്തുന്ന കുറവ് പലിശ ഭാരം ലഘൂകരിക്കുന്ന നടപടിയാണ്. അതിനാൽ ആശ്വാസകരവുമാണ്. എന്നാൽ ബാങ്കുകളിൽRead More →