റിവോൾട്ട് മോട്ടോഴ്‌സ് 50,000-ാമത്തെ ഇ-ബൈക്ക് പുറത്തിറക്കി
ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്‌സ്, മനേസറിലെ പ്ലാന്റിൽ നിന്ന് 50,000-ാമത്തെ മോട്ടോർസൈക്കിൾ പുറത്തിറക്കി. ടൈറ്റൻ റെഡ് സിൽവർ നിറത്തിൽ പൂർത്തിയായ RV1+ ഇലക്ട്രിക് മോട്ടോർസൈക്കിളായിരുന്നു നാഴികക്കല്ല് പിന്നിട്ട ബൈക്ക്. 2019 ൽ ആണ് ബ്രാൻഡ് പ്രവത്തനം ആരംഭിച്ചത്. അതേവർഷം തന്നെ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ RV400 ന്റെ യൂണിറ്റുകൾ ഈ പ്ലാന്‍റിൽ നിന്നും ആദ്യമായി പുറത്തിറക്കി. RV1 മോഡൽ ശ്രേണി 2024 സെപ്റ്റംബറിൽ ഇന്ത്യയിൽ പുറത്തിറങ്ങി.Read More →


