9000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങി പോർഷെ

2035-ഓടെ നാലിലൊന്ന് ജോലിക്കാരെ വെട്ടിച്ചുരുക്കാൻ ഒരുങ്ങി ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷെ. 9000 ജീവനക്കാരെ കുറയ്ക്കാനാണ് പോർഷെ തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങളുടെ കുറഞ്ഞ ഡിമാന്റും വിപണിയിലെ ഉയർന്ന മത്സരവും മൂലം പോർഷെയുടെ മാതൃകമ്പനിയായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് പുനസംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് പോർഷെയിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുന്നത്. പോർഷെയുടെ അധികൃതരും തൊഴിലാളി നേതാക്കളുമായി നടന്ന ചർച്ചയിൽ നിർബന്ധിത പിരിച്ചുവിടൽ ഒഴിവാക്കി കൊണ്ട് 5000 തൊഴിലാളികളെ കുറയ്ക്കുന്നതിൽ ധാരണയായി. സ്വാഭാവികമായി വിരമിക്കൽ,Read More →

ഡാര്‍ക്ക് വെബ് ഡാറ്റ ചോര്‍ച്ച; അന്വേഷണത്തിന് ബാങ്ക് ഓഫ് ബറോഡ

മുംബൈ: ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നതായുള്ള ആരോപണത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ അന്വേഷണം. ഏകദേശം 1 ടെറാബൈറ്റ് ഡാറ്റ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായാണ് ആരോപണം ഉയര്‍ന്നത്. ബാങ്ക് ഓഫ് ബറോഡ സൈബര്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ക്ലെയിം അറിയിച്ചു. ഏകദേശം 750 കോടി രൂപ പരിരക്ഷയുള്ള സൈബര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി, ബാങ്ക് പ്രധാന ഇന്‍ഷുററായ നാഷണല്‍ ഇന്‍ഷുറന്‍സിനെ വിവരം അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇത് നഷ്ടസൂചന എന്ന നിലയിലാണ് നല്‍കിയിരിക്കുന്നത്. ഫോറന്‍സിക് പരിശോധനകള്‍Read More →

തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

മുംബൈ: പാലങ്ങള്‍, ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, കെട്ടിടങ്ങള്‍, വ്യാവസായിക ആസ്തികള്‍ എന്നിവ തുരുമ്പെടുത്തും കാലപ്പഴക്കവുമില്ലാതെ വേഗത്തില്‍ നശിക്കുന്നത് വഴി ഇന്ത്യക്ക് പ്രതിവര്‍ഷം ഉണ്ടാകുന്നത് 14 ലക്ഷം കോടി രൂപയുടെ നഷ്ടമെന്ന് കണക്കുകൾ. ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 4.3 ശതമാനം വരും. ഏറ്റവും കൂടുതല്‍ നഷ്ടം വൈദ്യുതി മേഖലയില്‍ വൈദ്യുതോല്‍പ്പാദന- വിതരണ മേഖലയ്ക്കാണ് ഈ നശീകരണം കാരണം ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. ടെലികമ്മ്യൂണിക്കേഷന്‍, വാഹന മേഖല, അടിസ്ഥാന സൗകര്യങ്ങള്‍,Read More →

ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യൻ കറൻസി സംവിധാനത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുങ്ങുന്നു. 10, 20 മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഫീൽഡ് ട്രയൽ വിജയകരമായാൽ ഈ നോട്ടുകൾ സാധാരണ പ്രചാരത്തിലേക്ക് കൊണ്ടുവരും. ലോക്സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. റിസർവ് ബാങ്കിന്റെ കേന്ദ്രബോർഡിന്റെ ശുപാർശ പ്രകാരം 10, 20 വിഭാഗത്തിൽ ഒരു ബില്യൺ വീതം (100Read More →

ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രഷര്‍, ക്വാറി ഉത്‌പന്നങ്ങളുടെ കയറ്റുമതിക്ക് നിരോധനം. കല്ല്, മെറ്റല്‍, എം.സാന്‍ഡ് എന്നിവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് താത്‌ക്കാലിക നിരോധനം. കയറ്റുമതി അധികമായതിനാല്‍ സംസ്ഥാനത്ത് നിര്‍മാണവുമായി ബന്ധപ്പെട്ട ഖനന വിഭവങ്ങള്‍ക്ക് ക്ഷാമം നേരിട്ടതാണ് നിലവിലെ നടപടിക്ക് കാരണം. മാത്രമല്ല ഇവ ലഭിക്കാതായതോടെ വിലയും അധികരിച്ചിരിക്കുകയാണ്. മൂന്ന് മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭാര വാഹനങ്ങളിലാണ് ക്വാറി ഉത്‌പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇത് അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകള്‍Read More →