കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതി
ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്താൻ ആഴക്കടൽ എണ്ണ-വാതക പര്യവേഷണ രംഗത്ത് വൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നാഷണൽ ഡീപ്പ്വാട്ടർ എക്സ്പ്ലറേഷൻ മിഷൻ ‘സമുദ്ര മന്ഥൻ’ പദ്ധതിക്ക് കീഴിൽ ഏകദേശം 80,000 കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് ഒരുക്കുകയാണ് സർക്കാർ. ആഴക്കടൽ മേഖലകളിൽ എണ്ണയും പ്രകൃതിവാതകവും കണ്ടെത്താനുള്ള നിക്ഷേപം വർധിപ്പിക്കുകയാണ് ലക്ഷ്യം. ആഴക്കടൽ എണ്ണ പര്യവേഷണം വളരെ ചെലവേറിയതും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതുമാണ്. ഈ മേഖലയിലെ നിക്ഷേപ അപകടസാധ്യത കുറയ്ക്കുന്നതിനായിRead More →





