കോട്ടയം: ഓണക്കാലത്ത് വെളിച്ചെണ്ണവില നിലവിട്ടുപോകുമെന്ന ഭീതിയില്‍ പാമോയില്‍ വിതരണത്തിന് ആലോചിച്ച്‌ സപ്ലൈകോ. വെളിച്ചെണ്ണവിതരണം കാര്യക്ഷമമായി നടത്താനുള്ള പരിമിതി ഏജൻസികള്‍ സപ്ലൈകോയെ അറിയിച്ചുകഴിഞ്ഞു. 1.5 ലക്ഷം ലിറ്റർ വെളിച്ചെണ്ണമാത്രമാണ് ഇനി സപ്ലൈകോ ശേഖരത്തിലുള്ളത്. ഇത് വരുന്ന മൂന്നുമാസത്തേക്ക് തികയില്ല. 15 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് സപ്ലൈകോയുടെ ഒരുമാസത്തെ വില്പന. ഇത്രയും ശേഖരം വാങ്ങാൻ ചുരുങ്ങിയത് 60 കോടി രൂപയെങ്കിലും വേണം. പൊതുവിതരണത്തിനാണെങ്കില്‍പ്പോലും വലിയതോതില്‍ മാർജിൻ കുറച്ച്‌ എണ്ണ കൊടുക്കാൻ പ്രയാസമാണെന്നാണ് ഏജൻസികള്‍Read More →

മുംബൈ: രാജ്യത്ത് വായ്പയെടുക്കുന്നവര്‍ക്കുള്ള തിരിച്ചടവ് നടപടിക്രമങ്ങളില്‍ വമ്പന്‍ ഇടപെടല്‍ നടത്തി ആര്‍ബിഐ. ലോണ്‍ നേരത്തെ തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേട്ടമാണ് ആര്‍ബിഐയുടെ നീക്കം. പലപ്പോഴും മുന്‍കൂര്‍ അടവുകള്‍ക്കു ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങും പിഴയും, ഫീസുമെല്ലാം ഈടാക്കാറുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാതെ പല ഉപയോക്താക്കളും വെട്ടിലായിട്ടുമുണ്ട്. എന്നാല്‍ അലോസരപ്പെടുത്തുന്ന പ്രീ- പേയ്മെന്റ് ചാര്‍ജുകള്‍ക്ക് ചെക്ക വച്ചിരിക്കുകയാണ് ആര്‍ബിഐ. നേട്ടം ആര്‍ക്കൊക്കെ?പ്രീ പെയ്‌മെന്റ് ചാര്‍ജുകള്‍ ഒഴിവാക്കാനുള്ള ആര്‍ബിഐ നീക്കം വായ്പയെടുക്കുന്ന വ്യക്തികള്‍ക്കും, ചെറുകിട ബിസിനസുകള്‍ക്കുംRead More →

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് എട്ടാം ശമ്പള കമ്മീഷനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ തിരികെ പിടിക്കുന്നതിനുള്ള കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 12 വര്‍ഷമായി കുറയ്ക്കണമെന്നുള്ള ദീര്‍ഘകാല ആവശ്യം എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനയിലാണെന്നാണ് സൂചന. അടുത്ത വര്‍ഷം കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്താണ് കമ്മ്യൂട്ടഡ് പെന്‍ഷന്‍?സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുമ്പോള്‍, അവരുടെ പെന്‍ഷന്റെ ഒരു ഭാഗം ഒറ്റത്തവണയായി കൈപ്പറ്റാന്‍ അവസരമുണ്ട്.Read More →

കൊച്ചി: ആഴക്കടലില്‍നിന്ന് മീൻ പിടിക്കാൻ വൻകിട കമ്പനികളുടെ യാനങ്ങള്‍ വരുന്നു. കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയായി, ആഴക്കടലിലെ മത്സ്യസമ്പത്ത് വ്യാവസായികാടിസ്ഥാനത്തില്‍ പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. ഇതിനു മുന്നോടിയായി ഈ രംഗത്തെ സംരംഭകരുടെ യോഗം കഴിഞ്ഞദിവസം കേന്ദ്ര ഫിഷറീസ് മന്ത്രാലയം വിളിച്ചുചേർത്തിരുന്നു. ആഴക്കടലിലെ മത്സ്യശേഖരം വേണ്ടത്ര പിടിച്ചെടുക്കാൻ ഇപ്പോള്‍ കഴിയുന്നില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തല്‍. രാജ്യത്തെ തന്നെ വലിയ കമ്ബനികള്‍ക്ക് ഇതിനുള്ള അവസരം നല്‍കാനാണ് തീരുമാനം. 50 മീറ്റർRead More →

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് നല്കിയിരുന്ന ഉയര്‍ന്ന പലിശയില്‍ കുറവു വരുത്തി കേരള ബാങ്ക്. ജൂലൈ ഒന്നുമുതല്‍ ബാധകമായ രീതിയിലാണ് നിരക്ക് കുറച്ചത്. റിസര്‍വ് ബാങ്കിന്റെ ഷെഡ്യൂള്‍ പ്രകാരമാണ് കേരള ബാങ്കും ദീര്‍ഘകാല പലിശ നിരക്കില്‍ കുറവു വരുത്തിയത്. മെച്ചപ്പെട്ട പലിശയ്ക്കായി കേരള ബാങ്കിനെ ആശ്രയിച്ചിരുന്നവര്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം. കേരള ബാങ്കില്‍ നിക്ഷേപം നടത്തിയിരുന്ന സഹകരണ ബാങ്കുകള്‍ക്കും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപത്തിന്റെ ഏറിയപങ്കും കേരള ബാങ്കിലായിരുന്നു സൂക്ഷിച്ചിരുന്നത്. 37,000Read More →