മധ്യവര്‍ഗ വരുമാനത്തില്‍ ഗുജ്‌റാത്തിനെ പിന്തള്ളി ജാര്‍ഖണ്ഡ്

Spread the News

ന്യൂഡല്‍ഹി: ബിസിനസുകാരും പ്രൊഫഷണലുകളും സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകള്‍ വിശകലനം ചെയ്ത് ടൈംസ് ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ സമ്പന്ന സംസ്ഥാനങ്ങളും അല്ലാത്ത സംസ്ഥാനങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ വെളിപെടുത്തി.

ജാര്‍ഖണ്ഡ് നികുതിദായകരില്‍ 20% പേര്‍ വാര്‍ഷിക വരുമാനം 12 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ സമ്പന്ന സംസ്ഥാനമായി കണക്കാക്കുന്ന ഗുജ്‌റാത്തില്‍ ഇത് 7 ശതമാനം മാത്രമാണ്. 25 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വരുമാനമുള്ള ഏറ്റവും കൂടുതല്‍ നികുതിദായകരുള്ള ആദ്യ 10 സംസ്ഥാനങ്ങളില്‍ ഗുജറാത്ത് ഇടം നേടിയിട്ടില്ല.മഹാരാഷ്ട്രയാണ് ഈ വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്.

മധ്യവര്‍ഗത്തില്‍ ഏറെയും 7.5 ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍
ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകരുടെ കൂട്ടം പ്രതിവര്‍ഷം 2.5 ലക്ഷം മുതല്‍ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ്. മധ്യവര്‍ഗത്തിന്റെ പകുതിയിലധികം പേരും ഈ ശ്രേണിയില്‍ പെടുന്നു. അവരില്‍ വെറും 2.5% പേര്‍ മാത്രമാണ് 25 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്നത്. ഇന്ത്യയില്‍ ഉയര്‍ന്ന ഇടത്തരം വരുമാന വിഭാഗം പരിമിതമാണെന്ന് വിശകലനം അടിവരയിടുന്നു.

ലക്ഷാതിപതികള്‍ കൂടുതല്‍ മഹാരാഷ്ട്രയില്‍
മഹാരാഷ്ട്രയില്‍ ഏകദേശം 1.4 ലക്ഷം പേര്‍ 25 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. കര്‍ണാടകയും തമിഴ്നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏറ്റവും കൂടുതല്‍ ‘ലക്ഷപതികളെ’ ഉത്പാദിപ്പിക്കുന്നതില്‍ കര്‍ണാടക വേറിട്ടു നില്‍ക്കുന്നു. നികുതി ഫയലിഗിംല്‍ ഏകദേശം 20% ത്തിലധികം പേര്‍ പ്രതിവര്‍ഷം 12 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ സമ്പാദിക്കുന്നു. ഗുജറാത്താണ് ഏറ്റവും പിന്നില്‍. ബീഹാര്‍ പോലും ഇതില്‍ ശക്തമായ പങ്ക് കാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *