603 മടങ്ങ് അധിക സബ്സ്ക്രിപ്ഷന് നേടി ക്രയോജനിക് ഒജിഎസ് ഐപിഒ
മുംബൈ: ഗുജ്‌റാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രയോജനിക് ഒജിഎസിന്റെ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) നിക്ഷേപകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം നേടി. അവസാന ദിനമായ ജൂലൈ 7 ന് 603.52 മടങ്ങ് അധികമാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ജൂലൈ 3 നായിരുന്നു ഐപിഒയുടെ തുടക്കം. 1.74 ലക്ഷം അപേക്ഷകളിലൂടെ 163.31 ഓഹരികള്‍ക്ക് ഡിമാന്റുണ്ടായി. 37.8 ലക്ഷം ഓഹരികളുടെ ആദ്യ പബ്ലിക് ഇഷ്യു വഴി 17.77 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.Read More →
