സ്റ്റാര്‍ഗേറ്റ് സൂപ്പര്‍ കമ്പ്യൂട്ടിംഗ് പദ്ധതി ഇന്ത്യയിലെത്തിക്കാന്‍ ഓപ്പണ്‍ എഐ

ന്യൂഡല്‍ഹി: ചാറ്റ്ജിപിടിയുടെ സ്രഷ്ടാവായ ഓപ്പണ്‍എഐ, 500 ബില്യണ്‍ ഡോളറിന്റെ സ്റ്റാര്‍ഗേറ്റ് സൂപ്പര്‍കമ്പ്യൂട്ടിംഗ് പദ്ധതി ഇന്ത്യയിലെത്തിക്കുന്നു. ഇതിനായി സിഫി ടെക്നോളജീസ്, യോട്ട ഡാറ്റ സര്‍വീസസ്, സി2സി നെറ്റ്വര്‍ക്ക്സ്, സിടിആര്‍എല്‍എസ് ഡാറ്റാസെന്റേഴ്‌സ് തുടങ്ങിയ ഡാറ്റാ സെന്റര്‍ കമ്പനികളുമായും റിലയന്‍സ് ഇന്‍ഡസ്ട്രീസുമായും അവര്‍ ചര്‍ച്ചകള്‍ നടത്തി. 10 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജ ഗിഗാ കോംപ്ലക്‌സിനൊപ്പം ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. ഈ സെന്ററുകള്‍ ഓപ്പണ്‍ എഐRead More →

ഫാസ്റ്റ്-ട്രാക്ക് ലയന പ്രക്രിയ ഉപയോഗിക്കാന്‍ കൂടുതല്‍ കമ്പനികളെ അനുവദിക്കുന്ന നിയമം പ്രാബല്യത്തിലായി

ന്യൂഡല്‍ഹി: കൂടുതല്‍ കമ്പനികളെ ഫാസ്റ്റ്-ട്രാക്ക് ലയന പ്രക്രിയ ഉപയോഗിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ കോര്‍പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തുള്ള ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് (എസ്എംഇ) നീക്കം ഗുണം ചെയ്യും. സംവിധാനം നേരത്തെ പരിമിത കമ്പനികള്‍ക്ക് മാത്രമേ ലഭ്യമായിരിരുന്നുള്ളൂ. ചെറു കമ്പനികള്‍, അനുബന്ധ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്ന ഹോള്‍ഡിംഗ് കമ്പനികള്‍, സ്റ്റാര്‍ട്ട്പ്പ് ലയനങ്ങള്‍ എന്നിവയാണിത്. അതേസമയം പുതിയ നീക്കത്തില്‍ 200 കോടിയില്‍ താഴെ വായ്പയെടുത്ത, തിരിച്ചടവ് മുടക്കാത്ത ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ക്ക് നിയമം ബാധകമാക്കി.Read More →

ഓണക്കാല വില്പന: റെക്കോര്‍ഡിട്ട് മില്‍മ തിരുവനന്തപുരം മേഖല

തിരുവനന്തപുരം: ഓണക്കാലത്ത് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് (ടിആര്‍സിഎംപിയു) റെക്കോര്‍ഡ് വില്പന. പാലിന്‍റേയും പാൽ ഉത്പന്നങ്ങളായ തൈര്, നെയ്യ് തുടങ്ങിയവയുടേയും വില്പനയിലാണ് ടിആര്‍സിഎംപിയു മികച്ച നേട്ടം കൈവരിച്ചത്. ഉത്രാടദിനത്തില്‍ മാത്ര 13,37,471 ലിറ്റര്‍ പാലും, 1,49,632 കിലോ തൈരും വില്പന നടത്തിയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലാ യൂണിയന്‍ ഈ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയത്. 38,78,851 ലിറ്റര്‍ പാലും, 3,69,507 കിലോഗ്രാം തൈരുംRead More →

സ്വര്‍ണ്ണ ഇടിഎഫ് നിക്ഷേപം 67 ശതമാനം ഉയര്‍ന്ന് 233 മില്യണ്‍ ഡോളര്‍

മുംബൈ: ഇന്ത്യയിലെ ഗോള്‍ഡ് ഇടിഎഫിലേയ്ക്ക് എത്തിയ നിക്ഷേപം ഓഗസ്റ്റില്‍ 233 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ജൂലൈയിലെ 139 മില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 67 ശതമാനം വര്‍ദ്ധനവാണിത്. മാത്രമല്ല, നെറ്റ് നിക്ഷേപം തുടര്‍ച്ചയായ മൂന്നാം മാസവും വര്‍ദ്ധിച്ചിട്ടുണ്ട്. 2025 ലെ മൊത്തം നിക്ഷേപം 1.23 ബില്യണ്‍ ഡോളറില്‍ 2024 വര്‍ഷത്തിന് സമാനമായി. 2023 ല്‍ ഇത് 310 മില്യണ്‍ ഡോളറും 2022 ല്‍ 33 മില്യണ്‍ ഡോളറുമായിരുന്നു. ഭൗമ രാഷ്ട്രീയ പ്രതിസന്ധിRead More →

സെമികണ്ടക്ടര്‍ റോഡ്മാപ്പ് തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍, 2030 ഓടെ 7 നാനോമീറ്റര്‍ ചിപ്പ് നിര്‍മ്മിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: നൂതനമായ 7-നാനോമീറ്റര്‍ (എന്‍എം) ചിപ്പുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള റോഡ്മാപ്പ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ ചിപ്പ് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഐബിഎം, ബെല്‍ജിയം ആസ്ഥാനമായുള്ള ഐഎംഇസി തുടങ്ങിയ ആഗോള സാങ്കേതിക കമ്പനികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവെന്നും ഒരു ആഭ്യന്തര ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ഐബിഎം തയ്യാറായതായും റിപ്പോര്‍ട്ട് പറയുന്നു. പാക്കേജിംഗ്, ലോജിക്, ഡിസൈന്‍, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വൈദഗ്ദ്ധ്യം നല്‍കുന്ന ഒരു മുന്‍ നിരRead More →