സെമികണ്ടക്ടര്‍ റോഡ്മാപ്പ് തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍, 2030 ഓടെ 7 നാനോമീറ്റര്‍ ചിപ്പ് നിര്‍മ്മിക്കുക ലക്ഷ്യം

സെമികണ്ടക്ടര്‍ റോഡ്മാപ്പ് തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍, 2030 ഓടെ 7 നാനോമീറ്റര്‍ ചിപ്പ് നിര്‍മ്മിക്കുക ലക്ഷ്യം

Spread the News

ന്യൂഡല്‍ഹി: നൂതനമായ 7-നാനോമീറ്റര്‍ (എന്‍എം) ചിപ്പുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള റോഡ്മാപ്പ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ ചിപ്പ് പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

ഐബിഎം, ബെല്‍ജിയം ആസ്ഥാനമായുള്ള ഐഎംഇസി തുടങ്ങിയ ആഗോള സാങ്കേതിക കമ്പനികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവെന്നും ഒരു ആഭ്യന്തര ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ഐബിഎം തയ്യാറായതായും റിപ്പോര്‍ട്ട് പറയുന്നു. പാക്കേജിംഗ്, ലോജിക്, ഡിസൈന്‍, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വൈദഗ്ദ്ധ്യം നല്‍കുന്ന ഒരു മുന്‍ നിര നാനോഇലക്ട്രോണിക്‌സ് ഗവേഷണ-വികസന കേന്ദ്രമാകും കമ്പനി സ്ഥാപിക്കുക.

കൂടാതെ ടിഎസ്എംസി, ഇന്റല്‍ എന്നിവയുമായി ചേര്‍ന്ന് ആദ്യ സമര്‍പ്പിത സെമികണ്ടകടര്‍ ഡിസൈന്‍ പ്രോഗ്രാം (എസ്എംഡിപി) നടപ്പിലാക്കും.  ഇന്ത്യ ഇതിനോടകം പത്ത് സെമികണ്ടക്ടര്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ക്ക് അംഗീകാരം നല്‍കി. തായ് വാനിലെ പവര്‍ചിപ്പ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പ്പറേഷനുമായി സഹകരിച്ച് ടാറ്റ സ്ഥാപിക്കുന്ന 9100 കോടി രൂപയുടെ ഫാബും ഇതില്‍ ഉള്‍പ്പെടുന്നു.

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ചിപ്പ് നിര്‍മ്മാതാക്കളിലൊരാളാകുക എന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *