ഡൗണ്‍ലോഡുകളുടെ ചാകര; വാട്‌‌സ്ആപ്പിനെ പിന്നിലാക്കി ഇന്ത്യന്‍ മെസേജിംഗ് ആപ്പ് ‘ആറാട്ടൈ’, എന്താണ് ആറാട്ടൈ

ചെന്നൈ: ആപ്പ് സ്റ്റോർ റാങ്കിംഗിൽ പ്രമുഖ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ തദ്ദേശീയ മെസേജിംഗ് ആപ്പായ ‘ആറാട്ടൈ’. ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ പുതിയ മെസേജിംഗ് കോളിംഗ് ആപ്പാണ് ഇപ്പോൾ ആപ്പ് സ്റ്റോർ റാങ്കിംഗിൽ വാട്‌സ്ആപ്പിനെ പിന്നിലാക്കി കുതിക്കുന്നത്. വോയ്‌സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങിയ സവിശേഷതകൾ ആറാട്ടൈ ആപ്പില്‍ വാഗ്‌ദാനം ചെയ്യുന്നു. കേന്ദ്ര മന്ത്രിമാരടക്കംRead More →

വി.എസ് സുനിൽ കുമാറിനെതിരെ സി.പി.ഐയിൽ വിമർശനം | Criticism in CPI against VS Sunil Kumar

  വി എസ് സുനിൽകുമാറിന് എതിരെ സിപിഐയിൽ വിമർശനം. സാമ്പത്തിക സംവരണത്തെ എതി‍ർക്കുന്ന പാർട്ടി കോൺഗ്രസ് പ്രമേയം വ്യക്തിഗത നേട്ടത്തിനായി ഉപയോഗിക്കുന്നെന്നാണ് വിമർശനം.സുനിൽകുമാറിനെ പ്രകീർത്തിച്ച് വരുന്ന മാധ്യമ വാ‍ർത്തകളിൽ ദേശിയ നേതാക്കളും അതൃപ്തിയിലായിരുന്നു. പാ‍ർട്ടിയെടുത്ത പൊതുതീരുമാനത്തെ വ്യക്തികേന്ദ്രീകൃതമായി വഴിമാറ്റുന്നു ഇക്കാര്യത്തിൽ സഖാക്കൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമുണ്ട്. സുനിൽ കുമാർ കൊണ്ടുവന്ന ഭേദഗതിയെ തുട‌ർന്നാണ് സാമ്പത്തിക സംവരണത്തെ എതി‌ർക്കുന്ന തീരുമാനം വന്നത്. ഇത് ഉയർത്തിക്കാട്ടി കാനം രാജേന്ദ്രൻ സംവരണ വിരോധിയെന്ന പ്രചരണവുംRead More →

കരൂര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാൽപതായി; വിജയ്‌യുടെ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കരൂര്‍: കരൂര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. മരിച്ചവരിൽ 10 പേർ കുട്ടികളാണ്. 11 സ്ത്രീകളും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിത്തുടങ്ങി. പലരുടെയും നില ഗുരുതരമായി തുടരുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ്Read More →

കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു; ഏതൊക്കെയാണെന്ന് നോക്കാം

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ കാൻസർ പ്രതിരോധത്തിൽ വലിയ പങ്ക് വഹിക്കുന്നു. ഗവേഷണങ്ങൾ പ്രകാരം, ചില പ്രത്യേക ഭക്ഷണങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുകയും, കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇവ ജീവിതത്തിലേക്ക് ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായ ഒരു മുന്നൊരുക്കമാണ്. പ്രോസ്റ്റേറ്റ്, വൻകുടൽ, സ്തന, ശ്വാസകോശം തുടങ്ങിയ ചില കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായകമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്രോക്കോളി ബ്രോക്കോളിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു, ഇത് വൻകുടൽ കാൻസറിന്റെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.Read More →

കരൂര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാൽപതായി; വിജയ്‌യുടെ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ്‌യുടെ കരൂർ റാലിയിൽ സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അടിയന്തര പ്രവർത്തനങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രിയായ എം.കെ. സ്റ്റാലിൻ സെക്രട്ടറിയേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും, കളക്ടർമാരും മന്ത്രിമാരും ഉൾപ്പെടുന്ന സംയുക്ത യോഗത്തിൽ സ്ഥിതി വിലയിരുത്തുകയും ചെയ്തു. സംഭവത്തിൽ വിജയ്‌ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തമിഴ്നാട് സിപിഎം വിമർശനവുമായി രംഗത്തെത്തി, മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ടിവികെRead More →