മികച്ച പ്രകടനം നടത്തി നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 862.23 പോയിന്റ് അഥവാ 1.04 ശതമാനം ഉയര്‍ന്ന് 83467.66 ലെവലിലും നിഫ്റ്റി 261.75 പോയിന്റ് അഥവാ 1.03 ശതമാനം ഉയര്‍ന്ന് 25585.30 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2240 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1756 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 138 ഓഹരി വിലകളില്‍ മാറ്റമില്ല. ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്ലെ ഇന്ത്യ,ടൈറ്റന്‍, ആര്‍ബിഎല്‍ എന്നീ ഓഹരികളാണ്Read More →

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് മടങ്ങുന്നു

മുംബൈ: മാസങ്ങള്‍ നീണ്ട കനത്ത വില്‍പ്പനയ്ക്ക് ശേഷം, വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) ഒക്ടോബറില്‍ നിലപാട് മാറ്റി.  ഒക്ടോബര്‍ 7 നും ഒക്ടോബര്‍ 14 നും ഇടയിലുള്ള ഏഴ് വ്യാപാര സെഷനുകളില്‍, എഫ്ഐഐകള്‍ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ 3,000 കോടിയിലധികം നിക്ഷേപിച്ചു.ദീര്‍ഘകാലത്തെ പിന്‍വലിക്കലിന് ശേഷമാണ് ഈ മാറ്റം. 2025 ജൂലൈയില്‍ എഫ്ഐഐകള്‍ 38,214 കോടി രൂപ മൂല്യമുള്ള ഇന്ത്യന്‍ ഓഹരികളാണ് വിറ്റഴിച്ചത്. ഓഗസ്റ്റില്‍ 41,908 കോടി രൂപയും സെപ്റ്റംബറില്‍ 22,761 കോടിRead More →

ആലപ്പുഴയില്‍ സ്ഥാപിതമായ ഡ്യൂറോഫ്‌ലെക്‌സ് ഐപിഒയ്ക്ക്, കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: മെത്ത നിര്‍മ്മാതാക്കളായ ഡ്യൂറോഫ്‌ലെക്‌സ് ഐപിഒയ്ക്കായി (പ്രാരംഭ പബ്ലിക് ഓഫര്‍) കരട് രേഖകള്‍ സമര്‍പ്പിച്ചു. 183.6 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 2.25 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് കമ്പനി നടത്തുക. ജേക്കബ് ജോസഫ് ജോര്‍ജ്, മാത്യു ചാണ്ടി, മാത്യു ചാണ്ടി, മാത്യു ജോര്‍ജ്ജ്, മാത്യ ആന്റണി ജോസഫ് എന്നിവരും  ലൈറ്റ്ഹൗസ് ഇന്ത്യ ഫണ്ടും ലൈറ്റ് ഹൗസ് ഇന്ത്യ എംപ്ലോയീസ് ട്രസ്റ്റും ഒഎഫ്എസില്‍ ഓഹരികള്‍ വിറ്റഴിക്കും. ഫ്രഷ് ഇഷ്യുവഴിRead More →

നെസ്ലെ രണ്ടാംപാദ അറ്റാദായത്തില്‍ 24 ശതമാനത്തിന്റെ ഇടിവ്, വില്‍പന ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി

മുംബൈ: പ്രമുഖ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ നെസ്ലെ രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 753.2 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.64 ശതമാനം ഇടിവാണിത്. വരുമാനം അതേസമയം 10.6 ശതമാനം ഉയര്‍ന്ന് 5643.6 കോടി രൂപയായി. ഉത്പാദന ചെലവാണ് അറ്റാദായം കുറച്ചത്. പ്രത്യേകിച്ചും കൊക്കോയുടേയും പാലിന്റേയും വില. ഉത്സവ സീസണ്‍ പ്രമാണിച്ച് പ്രവര്‍ത്തന ചെലവും വര്‍ദ്ധിച്ചു. ആഭ്യന്തര വില്‍പന10.8 ശതമാനം ഉയര്‍ന്ന് 5411 കോടി രൂപയായി. നാലില്‍Read More →

പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്; നിർണായകമായത് ചോര പതിഞ്ഞ കാൽപാടുകളും ചെന്താമരയുടെ ഭാര്യയുടെ മൊഴിയും

പാലക്കാട്: പോത്തുണ്ടിയിലെ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. കേസിൽ പ്രതിയായ ചെന്താമരയ്‌ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ വ്യക്തമായിട്ടുണ്ട്. 2019 ഓഗസ്റ്റ് 31നാണ് നെന്മാറ പോത്തുണ്ടി ബോയൻസ് നഗർ സ്വദേശിനി സജിതയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം നടന്നത്. അന്വേഷണവും വിചാരണയും പൂർത്തിയായതോടെ ഇന്ന് കോടതി ശിക്ഷാ വിധി പ്രഖ്യാപിക്കാനിരിക്കെയാണ് പ്രോസിക്യൂഷൻ പ്രതിക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.Read More →