കരാറിൽ കേരളം ഒപ്പുവെച്ചില്ല; നഗര ഭവന പദ്ധതിക്ക് ഇനി കേന്ദ്ര ഫണ്ടില്ല
പാലക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തർക്കത്തിനിടെ കേരളത്തിൽ ഒരു പദ്ധതികൂടി വഴിമുട്ടി. പിഎംശ്രീക്കു പിന്നാലെ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ-നഗരം) പദ്ധതിയിൽ ഒന്നരവർഷമായിട്ടും സംസ്ഥാനസർക്കാർ ഒപ്പുവെക്കാത്തതിനാൽ നഗരസഭകളിലെ ഭവനപദ്ധതികൾക്ക് ഇനി കേന്ദ്രഫണ്ട് ലഭിക്കില്ല. ഇതോടെ പുതിയവീടിനായി കാത്തിരിക്കുന്നവർ നിരാശരാകേണ്ടിവരും. പിഎംഎവൈ (നഗരം) പദ്ധതിയിൽ നിർമിക്കുന്ന വീടുകളിൽ ലോഗോ പതിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശമാണ് സംസ്ഥാനസർക്കാരിനെ ചൊടിപ്പിച്ചത്. എല്ലാവർക്കും ഭവനം എന്നലക്ഷ്യത്തോടെ 2015-ൽ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പിഎംഎവൈ (നഗരം) ഭവനപദ്ധതി സംസ്ഥാന സർക്കാരുകളുടെയുംRead More →





