രാജ്യത്ത് സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പ്രിയമേറുന്നതായി കണക്കുകള്‍
മുംബൈ: രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍ വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പ്രിയമേറുന്നതായി കണക്കുകള്‍. സ്വര്‍ണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇതിന് പ്രധാന കാരണം. കൂടുതല്‍ തുക കുറഞ്ഞ പലിശയില്‍ ലഭിക്കുന്നതാണ് സാധാരണക്കാരെ സ്വര്‍ണ്ണവായ്പയിലേക്ക് ആകര്‍ഷിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം, ബാങ്കുകള്‍ നല്‍കിയ സ്വര്‍ണ വായ്പകളുടെ വളര്‍ച്ചാ നിരക്ക് ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 65% ആയിരുന്നിടത്ത് നിന്ന് ഈ വര്‍ഷം ഇത് 128.5% വര്‍ദ്ധിച്ച് 3.37 ലക്ഷം കോടി രൂപയായി. അതേസമയം,Read More →





