സാംസങ്ങും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്കും ഇലക്ട്രോണിക്‌സ് ഭീമന്മാരായ എല്‍ജിക്കും പിന്നാലെ സാംസങ്ങും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. നിലവില്‍ ഇന്ത്യയില്‍ ഐപിഒ നടത്താന്‍ പദ്ധതിയില്ലെന്ന് സാംസങ് ഇലക്ട്രോണിക്‌സ് വ്യക്തമാക്കി. ഓഹരി വിപണിയിലൂടെ പണം കണ്ടെത്തുന്നതിന് പകരം, ഉല്‍പ്പന്നങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന വായ്പാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് എന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ തങ്ങളുടെRead More →





