ഇന്ത്യയുടെ ഹൈപ്പർസോണിക് മിസൈൽ പദ്ധതിയിൽ വൻ മുന്നേറ്റം; സ്‌ക്രാംജെറ്റ് എൻജിൻ പരീക്ഷണം വിജയം

ഹൈദരാബാദ്: ഹൈപ്പർസോണിക് മിസൈൽ പദ്ധതിയിൽ നിർണായകനേട്ടം കൈവരിച്ച് ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (ഡിആർഡിഒ). ആക്റ്റീവ്‌ലി കൂൾഡ് സ്‌ക്രാംജെറ്റ് ഫുൾ സ്കെയിൽ കംബസ്റ്ററിന്റെ ലോങ് ഡ്യുറേഷൻ ഗ്രൗണ്ട് ടെസ്റ്റ് ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ഡിആർഡിഒയുടെ ഹൈദരാബാദിൽ‌ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ലബോറട്ടറിയുടെ (ഡിആർഡിഎൽ) സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ് (SCPT) ഫെസിലിറ്റിയിലാണ് പരീക്ഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരീക്ഷണത്തിൽ 12 മിനിറ്റിലേറെ സമയംRead More →

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന സൈബർ കേസുകളുടെ എണ്ണം കുറയുന്നു

കാസർകോട്: വെർച്വൽ അറസ്റ്റും പരിവാഹൻ ഇ ചെല്ലാനിന്റെ പേരിലുള്ള തട്ടിപ്പുമൊക്കെ തുടരുമ്പോഴും സംസ്ഥാനത്ത് രജിസ്റ്റർചെയ്യുന്ന സൈബർ കേസുകളുടെ എണ്ണം കുറയുന്നു. പോലീസിന്റെ കണക്കുപ്രകാരം 2025 നവംബർവരെ സംസ്ഥാനത്ത് 2320 സൈബർ കേസുകളാണ് രജിസ്റ്റർചെയ്തത്. 2024-ൽ 3581 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 2025-ലെ മുഴുവൻ കേസുകളെത്രയെന്നറിയാൻ ഡിസംബറിലെ കേസുകൾകൂടി ക്രോഡീകരിക്കേണ്ടതുണ്ടെങ്കിലും അത് 2024-ലേതിന്റെ അടുത്തെങ്ങുമെത്തില്ലെന്ന് ഉറപ്പ്. 2020 മുതൽ സംസ്ഥാനത്ത് സൈബർ കേസുകൾ കുടിവരുന്ന പ്രവണതയായിരുന്നു. കൂടുതൽ കേസുകൾ രജിസ്റ്റർചെയ്തത് 2024-ലാണ്.Read More →

​ട്രംപി​ന്റെ 500 ശതമാനം താരിഫ് ഭീഷണി ഇന്ത്യയെ ബാധിക്കില്ലെന്ന് വിദഗ്ധർ

മുംബൈ: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 500 ശതമാനം താരിഫ് ചുമത്തുമെന്ന യു.എസിന്റെ പുതിയ ഭീഷണി ഇന്ത്യ​യുടെ ഇറക്കുമതിയെ ബാധിക്കില്ലെന്ന് വിദഗ്ധർ. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ ഗണ്യമായി കുറച്ചതിനാലാണ് സമീപകാല ഇറക്കുമതിയെ ബാധിക്കാത്തത്. ഡിസംബറിൽ ഒരു ദിവസം 1.2 ദശലക്ഷം ബാരലിൽ കുറവ് എണ്ണയാണ് റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയത്. സമാന തോതിൽ തന്നെയായിരിക്കും ജനുവരിയിലെയും ഇറക്കുമതിയെന്നാണ് സൂചന. മുൻ വർഷത്തെ അ​പേക്ഷിച്ച് 2025ൽ ഇന്ത്യ ഇറക്കുമതി ചെയ്തRead More →

ഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

ന്യൂഡൽഹി: രാജ്യത്തുടനീളം റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പണരഹിത ചികിത്സാ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 2024 മാര്‍ച്ച് 14 ന് ഗതാഗത മന്ത്രാലയം ചണ്ഡീഗഡില്‍ ഇതിൻ്റെ ഒരു പൈലറ്റ് പരിപാടി ആരംഭിച്ചിരുന്നു. പിന്നീട് ആറ് സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗതാഗത മന്ത്രിമാരുടെ വാര്‍ഷിക യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഗഡ്കരി ഇത് വ്യക്തമാക്കിയത്. നിലവിൽRead More →

ടെലികോം നിരക്ക് 20 ശതമാനം വരെ വർധിക്കുമെന്ന് പ്രവചനം

മുംബൈ: അടുത്ത സാമ്പത്തിക വർഷത്തിൽ (2026–27) ടെലികോം നിരക്ക് 20 ശതമാനം വരെ വർധിക്കുമെന്ന് പ്രവചനം. പുതുവർഷത്തിൽ തന്നെ നിരക്ക് കൂടുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ജനുവരി–മാർച്ച് പാദത്തിൽ ഇതിനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്‍ധരുടെ വിലയിരുത്തൽ. വോഡഫോൺ–ഐഡിയയുടെ എഡിആർ കുടിശികയിൽ കേന്ദ്രം ആശ്വാസ നടപടി പ്രഖ്യാപിച്ചതും റിലയൻസ് ജിയോയുടെ ഓഹരി പ്രവേശനവും നിരക്ക് വർധനയ്ക്ക് അനുകൂലമാണ്. എങ്കിലും നിരക്ക് വർധന പെട്ടെന്ന് നടപ്പിക്കിയേക്കില്ലെന്നാണ് വിലയിരുത്തൽ. നിരക്ക് വർധന ഇങ്ങനെകുറഞ്ഞ നിരക്കില്‍Read More →