വോഡഫോൺ ഐഡിയയ്ക്ക് പുതുജീവൻ!; എജിആർ കുടിശ്ശിക തിരിച്ചടയ്ക്കാൻ പുതിയ പ്ലാൻ

മുംബൈ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയ്ക്ക് (Vi) വലിയ ആശ്വാസം. കമ്പനിയുടെ ക്രമീകരിച്ച മൊത്ത വരുമാന (AGR) കുടിശ്ശിക തിരിച്ചടയ്ക്കുന്നതിനായി വിശദമായ റോഡ്മാപ്പ് തയ്യാറാക്കി. കേന്ദ്ര സർക്കാരിന്റെ ഭാഗിക മൊറട്ടോറിയം ആനുകൂല്യം ലഭിച്ചതിന് പിന്നാലെയാണ് തിരിച്ചടവ് കാലാവധി നീട്ടി നിശ്ചയിച്ചത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിൽ 6 ശതമാനത്തോളം വർധനവുണ്ടായി. തിരിച്ചടവ് റോഡ്മാപ്പ് ഇങ്ങനെ2006-07 മുതൽ 2018-19 വരെയുള്ള കാലയളവിലെ എജിആർ ബാധ്യതകളാണ്Read More →

ചൈനീസ് കമ്പനികളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഒഴിവാക്കാൻ കേന്ദ്രം

ന്യൂഡൽഹി: അഞ്ച് വർഷമായി ചൈനീസ് കമ്പനികളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഒഴിവാക്കാൻ കേന്ദ്ര ധന മന്ത്രാലയം. സർക്കാർ പദ്ധതികളുടെ കരാറുകളിൽ ചൈനീസ് കമ്പനികൾക്കും അവസരം നൽകും. അയൽരാജ്യവുമായി നയതന്ത്ര–വ്യാപാര ബന്ധം പുനസ്ഥാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നിർണായക നീക്കമെന്നതും ശ്രദ്ധേയമാണ്. 2020ൽ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷങ്ങളാണ് വർഷങ്ങൾ നീണ്ട നിയന്ത്രണത്തിലേക്ക് നയിച്ചത്. നിലവിൽ സർക്കാർ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താൻ ചൈനീസ് കമ്പനികൾ വലിയ കടമ്പ കടക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്‍റെ പ്രത്യേക റജിസ്ട്രേഷന് പുറമെ ആഭ്യന്തര,Read More →

2027ൽ ഇന്ത്യൻ ജിഡിപി 6.9 ശതമാനം വളരുമെന്ന് പ്രവചനം

ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ ആഭ്യന്തര നയ പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുമെന്ന് പ്രവചനം. പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.9% വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 സാമ്പത്തിക വർഷത്തിൽ പ്രവചിക്കപ്പെട്ട 7.4% വളർച്ചയേക്കാൾ നേരിയ കുറവാണിതെങ്കിലും, ആഗോള സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇത് മികച്ച നേട്ടമാണെന്ന് ഏജൻസി വിലയിരുത്തുന്നു. വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾസമ്പദ്‌വ്യവസ്ഥയെRead More →

ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറ്റവുമായി റിലയൻസ് ജിയോ

കൊച്ചി: ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ കണക്കുകളനുസരിച്ച്‌ റിലയൻസ് ജിയോ നവംബറില്‍ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടി. സജീവ ഉപഭോക്താക്കളുടെ എണ്ണത്തിലും ജിയോയാണ് മുന്നില്‍. കേരളത്തില്‍ 41,000 പുതിയ വരിക്കാരെ ജിയോ ചേർത്തു. ഇൻഡസ്ട്രിയിലെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 34 ലക്ഷം കുറഞ്ഞെങ്കിലും മികച്ച വളർച്ച നേ‌ടിയ ഏക ഓപ്പറേറ്റർ ജിയോയാണ്. വൊഡാഫോണ്‍ ഐഡിയക്ക് 22 ലക്ഷം സജീവ ഉപയോക്താക്കളെ നഷ്ടപ്പെട്ടു, എയർടെലിന്റെ ആക്‌ടീവ് ഉപയോക്താക്കളുടെRead More →

വിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങി അദാനി

മുംബൈ: ശതകോടീശ്വരൻ ഗൗതം അദാനിയുടെ കമ്പനി രാജ്യത്ത് വിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങുന്നു. ആഭ്യന്തര വിമാന യാത്രകൾക്ക് വേണ്ടിയുള്ള ജെറ്റുകളായിരിക്കും നിർമിക്കുക. ബ്രസീൽ വിമാന കമ്പനിയായ എംബ്രയറുമായി ചേർന്ന് ജെറ്റുകൾ നിർമിക്കാൻ അദാനി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ട്. 70 മുതൽ 146 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്നതായിരിക്കും വിമാനങ്ങൾ. എംബ്രയർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറക്കുമതി ചെയ്ത ഘടകങ്ങൾ കൂട്ടിച്ചേർത്ത് വിമാനംRead More →