ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ ₹5 ലക്ഷം കോടിയുടെ ഇടിവ്
ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തെ അതികായന്മാരായ ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ കമ്പനികളുടെ പ്രകടനത്തിലുണ്ടായ ഇടിവ് ടാറ്റ ഗ്രൂപ്പിന്റെ ആകെ വിപണി മൂല്യത്തില്‍ (Market Capitalization) ഏകദേശം 5 ലക്ഷം കോടി രൂപയുടെ കുറവുണ്ടാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രൂപ്പിന്റെ കരുത്തായ ടിസിഎസ്, റീറ്റെയ്ല്‍ രംഗത്തെ വമ്പന്മാരായ ട്രെന്റ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എന്നിവയാണ് ഈ ഇടിവിന് പ്രധാന കാരണമായത്.Read More →





