പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്
കൊച്ചി: ബാങ്കിങ് സേവനങ്ങള്‍ക്ക് ഉള്‍പ്പെടെ, വിവിധ ബ്രാന്‍ഡുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ആയിരക്കണക്കിന് ഓഫറുകള്‍ ലഭ്യമാക്കി ഐസിഐസിഐ ബാങ്ക് പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. റീട്ടെയില്‍, ബിസിനസ് ഉപഭോക്താക്കള്‍ക്കായി ഫെസ്റ്റിവല്‍ ബൊണാന്‍സ എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫറുകളില്‍ ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്കുകളും ഉള്‍പ്പെടും. വിവിധ ബാങ്കിങ് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുക. ചില ഓഫറുകള്‍ 2020 ഒക്ടോബര്‍ ഒന്ന് മുതലും മറ്റുള്ളവ ഈ ഉത്സവ സീസണിന്റെ വിവിധ ദിവസങ്ങളിലായും ലഭ്യമായി തുടങ്ങും.Read More →





