കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സും ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കും സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു

കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സും ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കും സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു

Spread the News

കൊച്ചി: പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കുമായി സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു. വിതരണ സഹകരണത്തിലൂടെ ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ, പെന്‍ഷന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ലഭ്യമാകും.കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് ലൈഫ് ഇന്‍ഷുറന്‍സ് പ്രവര്‍ത്തിക്കുന്നത് ബാങ്കഅഷുറന്‍സ് മോഡലിലാണ്. കാനറ ബാങ്കിന്റെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും സംയുക്ത സംരംഭത്തിന്റെ കൂടെ എച്ച്എസ്ബിസിയുടെ ആഗോള പരിചയം കൂടി ചേരുന്നു. കാനറ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കിന് എട്ട് റീജണല്‍ ഓഫീസുകളും 552 ബ്രാഞ്ചുകളും ഉണ്ട്.സഹകരണത്തിലൂടെ ഗ്രാണീണ മേഖലയിലേക്ക് കൂടി ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം എത്തിക്കാനും അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും കഴിയും.തുടക്കത്തില്‍ കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ 20 ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ആന്ധാ പ്രഗതി ഗ്രാമീണ്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *