തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി കുറഞ്ഞു
ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) വ്യാഴാഴ്ച പുറത്തിറക്കിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) അനുസരിച്ച് 2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. മുന്‍പാദത്തിലിത് 7.2 ശതമാനമായിരുന്നു. പുരുഷന്മാരില്‍ 6.0 ശതമാനവും സ്ത്രീകളില്‍ 9.2 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 2022 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇത് 6.5 ശതമാനവും 9.6 ശതമാനവുമായിരുന്നു. പിഎല്‍എഫ്എസ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ വനിതാRead More →
