7 മുന്‍നിര സ്ഥാപനങ്ങള്‍ കൂട്ടിച്ചേര്‍ത്തത് 1.51 ലക്ഷം കോടി രൂപ വിപണി മൂല്യം

May 28, 2023 0 By BizNews

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും 1 ശതമാനം വീതം പ്രതിവാര നേട്ടമുണ്ടാക്കിയതോടെ 7 മുന്‍നിര സ്ഥാപനങ്ങള്‍ 1,51,140.39 കോടി രൂപ വിണി മൂല്യം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നിവ വിപണി മൂല്യം ഉയര്‍ത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയുടെത് കുറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമാണ് നേട്ടത്തില്‍ മുന്നില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂല്യം 43,131.02 കോടി രൂപ ഉയര്‍ന്ന് 16,95,833.65 കോടി രൂപയായപ്പോള്‍ ടിസിഎസ് വിപണി മൂലധനം (എംസിഎപി) 39,243.32 കോടി രൂപ ഉയര്‍ന്ന് 12,18,098.20 കോടി രൂപ. ഐടിസിയുടെ എംകാപ്പ് 29,578.69 കോടി രൂപ ഉയര്‍ന്ന് 5,51,431.15 കോടി രൂപയായും ഇന്‍ഫോസിസിന്റെത്് 20,171.09 കോടി രൂപ ഉയര്‍ന്ന് 5,46,662.99 കോടി രൂപയായും മാറി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 9638.58 കോടി രൂപയും ഭാരതി എയര്‍ടെല്‍ 6981.11 കോടി രൂപയും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 2396.58 കോടി രൂപയും വിപണി മൂല്യം ചേര്‍ത്തു. യഥാക്രമം 522848.39 കോടി രൂപയായും 456031.45 കോടി രൂപയായും 6230.17.62 കോടി രൂപയായുമാണ് ഈ മൂന്ന് കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്നത്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 17,825.74 കോടി രൂപ ഇടിഞ്ഞ് 9,02,742.36 കോടി രൂപയായി.

എച്ച്ഡിഎഫ്‌സി- 11,382.46 കോടി രൂപ ഇടിഞ്ഞ് 4,88,466.16 കോടി രൂപ,ഐസിഐസിഐ ബാങ്ക്- 2,642.52 കോടി രൂപ കുറഞ്ഞ് 6,64,553.58 കോടി രൂപ എന്നിവയാണ് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ട മറ്റ് കമ്പനികള്‍. ആദ്യ 10 കമ്പനികളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് തൊട്ടുപിന്നില്‍.