ചൈനീസ് AI കമ്പനികൾക്കെതിരെ ആന്ത്രോപിക്
ചൈനീസ് നിർമിതബുദ്ധി (എഐ) ലാബുകൾക്കെതിരെ ഗുരുതര ആരോപണവുമായി ആന്ത്രോപിക്. ചൈനയിലെ ഏറ്റവും വലിയ മൂന്ന് എഐ ലാബുകളായ ഡീപ്‌സീക്, മിനിമാക്‌സ്, മൂൺഷോട്ട് എഐ എന്നിവ തങ്ങളുടെ ക്ലോഡ് മോഡലിന്റെ ഔട്ട്പുട്ടുകൾ അനധികൃതമായി ഉപയോഗിച്ച് സ്വന്തം സിസ്റ്റങ്ങൾ പരിശീലിപ്പിക്കുന്നു എന്നാണ് ആരോപണം. ചൈനീസ് ലാബുകൾ വൻതോതിൽ ഡിസ്റ്റിലേഷൻ നടത്തുകയും ഇതിനായി 24,000-ത്തോളം വ്യാജ ക്ലോഡ് അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആന്ത്രോപിക് ആരോപിക്കുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ OpenAI-യും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.Read More →




