ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൊട്ടാരക്കരയില്‍

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൊട്ടാരക്കരയില്‍

Spread the News
കൊല്ലം: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖ കൊട്ടാരക്കരയില്‍ പ്രര്‍ത്തനം ആരംഭിച്ചു. കേരള സംസ്ഥാന മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിളള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖയുടെ  നിര്‍വ്വഹിച്ചു. ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടറുമായ കെ. പോള്‍ തോമസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
പി. ഐഷ പോറ്റി എം.എല്‍.എ. എ. ടി. എം. കൗണ്ടറും കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബി. ശ്യാമള അമ്മ സേഫ് ഡെപ്പോസിറ്റ് ലോക്കറും ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ സി. മുകേഷ് ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വൈസ് പ്രസിഡണ്ടും മാര്‍ക്കറ്റിങ്ങ് വിഭാഗം തലവനുമായ സാബു തോമസ്, കൊട്ടാരക്കര മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ കാര്‍ത്തിക വി. നാഥ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കിംഗ് പ്രസിഡന്‍റ് മോഹൻദാസ് സി.എസ്., കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്‍റ് കല്ല്യാണി സുരേഷ്, ബ്രാഞ്ച് മാനേജര്‍ ദിവൃ ശാരങ്ഗധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *