അഞ്ചാം ദിവസവും റെക്കോഡ് തകർത്ത് സ്വർണവില; ഇന്ന് കൂടിയത് 400 രൂപ

Spread the News

കൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും ​റെക്കോഡ് ​തകർത്ത് സ്വർണ്ണവില. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ 48,600രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 6075 രൂപയായി.

ഇന്നലെ പവന് 120 കൂടി 48,200 രൂപയായിരുന്നു. വ്യാഴാഴ്ച 48,080 രൂപയായിരുന്നു വില. അഞ്ച് ദിവസത്തിനിടെ 1600 രൂപയുടെ വർധനയാണ് സ്വർണത്തിനുണ്ടായത്.

പല വിപണികളിൽ അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിരക്കി​ലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. പലിശനിരക്കുകൾ കുറക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോ പവലിന്റെ പ്രസ്താവനയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ജൂണിൽ പലിശനിരക്കുകൾ കുറക്കുമെന്നാണ് ഫെഡറൽ റിസർവിന്റെ അറിയിപ്പ്. ആഗോള ഓഹരി വിപണികളിലും മുന്നേറ്റം ദൃശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *