കൊച്ചി മെട്രോ പിങ്ക് ലൈന്‍ സർവീസ് അടുത്ത വര്‍ഷം മുതൽ

കൊച്ചി മെട്രോ പിങ്ക് ലൈന്‍ സർവീസ് അടുത്ത വര്‍ഷം മുതൽ

Spread the News
കൊച്ചി മെട്രോ പിങ്ക് ലൈന്‍ സർവീസ് അടുത്ത വര്‍ഷം മുതൽ

കൊച്ചി: മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണം അതിവേഗത്തില്‍ പൂര്‍ത്തിയാകുന്നു. അടുത്ത വര്‍ഷത്തോടെ ഓടിത്തുടങ്ങുമെന്നാണ് എഎംആര്‍എല്‍ വ്യക്തമാക്കുന്നത്.
2027 ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യാന്‍ ലക്ഷ്യമിടുന്ന കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന്റെ ട്രാക്ക് നിര്‍മാണം അടുത്ത ആഴ്ച ആരംഭിക്കും.

റെയിലുകള്‍ തമ്മില്‍ യോജിപ്പിക്കുന്നതിനുള്ള ‘ഫ്‌ലാഷ് ബട്ട് വെല്‍ഡിംഗ്’ പ്രവര്‍ത്തനങ്ങളോടെയാണ് നിര്‍മാണത്തിന് തുടക്കമാകുന്നത്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച് ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട് വരെ 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പിങ്ക് ലൈന്‍.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജി പ്രിയങ്കയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ പിങ്ക് ലൈന്‍ പദ്ധതിയുടെ പുരോഗതി വിശദമായി ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡബിള്‍ ലൈന്‍ ട്രാക്കുകള്‍ക്കുള്ള വയഡക്റ്റുകള്‍ (മേല്‍പ്പാല ഘടനകള്‍) കെഎംആര്‍എല്‍ പൂര്‍ത്തിയാക്കി.

ബല്ലാസ്റ്റ്ലെസ് ട്രാക്ക് സംവിധാനത്തിന് ആവശ്യമായ 44 കിലോമീറ്ററോളം അഥവാ 2,700 മെട്രിക് ടണ്‍ റെയിലുകള്‍ നിര്‍മാണ സ്ഥലത്ത് എത്തിച്ചു. 18 മീറ്റര്‍ ദൈര്‍ഘ്യമുള്ള 2,444 റെയില്‍ ഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

പദ്ധതിയുടെ എലിവേറ്റഡ് വയഡക്റ്റുകളുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി. ഏതാണ്ട് 954 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *