നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം

നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം

Spread the News
നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം

ന്യൂഡൽഹി: നവംബർ 1 മുതൽ നിലവിൽ വരുന്ന പുതിയ ജി.എസ്.ടി രജിസ്ട്രേഷൻ മാർഗരേഖ പ്രകാരം, ചെറുകിട ഓൺലൈൻ വ്യാപാരികൾക്ക് സ്വന്തമായി ഓഫിസുകളോ ബിസിനസ് സ്ഥാപനങ്ങളോ ഇല്ലാത്ത സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാം. ഇതിനായി ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെ വെയർഹൗസുകൾ പ്രാദേശിക കേന്ദ്രമായി ഉപയോഗിക്കാൻ സാധിക്കും.

ബുധനാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിലൂടെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്, സ്‌ക്രാപ്പ് വാങ്ങൽ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, രാസവളങ്ങൾ, റീട്രെഡ് ചെയ്ത ടയറുകൾ എന്നിവയുടെ നികുതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തുകയും, കയറ്റുമതിക്കാർക്ക് റീഫണ്ട് ലഭിക്കുന്നത് എളുപ്പമാക്കുകയും, ജനുവരി മുതൽ ഇ-ഇൻവോയിസിങ് പരിധി വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴി വിൽപന നടത്തുന്ന ചെറുകിട നിർമാതാക്കൾക്കും വ്യാപാരികൾക്കും ചെലവ് കുറയ്ക്കുന്നതിനും, രാജ്യവ്യാപകമായി ഉപഭോക്താക്കളിലേക്ക് എത്തുന്ന വ്യാപാരികളെ പ്ലാറ്റ്‌ഫോമുകളിൽ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനുമായി 57ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ എടുത്ത തീരുമാനത്തെ തുടർന്നാണ് ജിഎസ്.ടി രജിസ്ട്രേഷൻ നിയമങ്ങൾ ലളിതമാക്കിയത്.

ഈ സൗകര്യം വഴി സ്വന്തം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ വ്യാപാരികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ പ്രത്യേക ഓഫിസ് സജ്ജീകരിക്കാതെ തന്നെ, ഇ-കോമേഴ്സ് വെയർഹൗസുകൾ ഉപയോഗിച്ച് ‘ടാക്സ് കളക്ടഡ് അറ്റ് സോഴ്സ്’ അടിസ്ഥാനത്തിൽ വ്യാപാരം നടത്താം.

ഇ-കോമേഴ്സ് ഓപ്പറേറ്ററുടെ സമ്മതം, നിശ്ചിത പരിശോധനാ നടപടിക്രമങ്ങൾ, പ്രതിമാസ ഔട്ട്പുട്ട് ടാക്സ് ബാധ്യതയുടെ പരിധി പരമാവധി 2.5 ലക്ഷം രൂപ ആയിരിക്കണം എന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾക്ക് വിധേയമായാണ് ഈ ആനുകൂല്യം ലഭിക്കുക.

ഒരേ പാൻ കാർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്ക് നൽകുന്ന വിതരണങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ രജിസ്ട്രേഷൻ രീതി വ്യാപാരികളെ മറ്റ് ജി.എസ്.ടിയിൽ നിന്നോ ഇൻവോയിസിങ്, റിട്ടേൺ ഫയലിങ്, നികുതി അടയ്ക്കൽ എന്നിവയിൽ നിന്നോ ഒഴിവാക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *