വീണ്ടും ഇരുട്ടടി! പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 29 രൂപ കൂട്ടി

വീണ്ടും ഇരുട്ടടി! പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 29 രൂപ കൂട്ടി

Spread the News

കൊച്ചി: ഗാർഹിക പാചകവാതക വിലയിൽ വീണ്ടും വർധന. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് രണ്ടാമത്തെ വർധനവാണ്. ഇതോടെ 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപ വർധിച്ചു. പുതിയ വില നിലവിൽ വരുന്നതോടെ കോരളത്തിൽ ഗാർഹിക സിലിണ്ടറുകളുടെ വില 951 കടക്കും. ഡൽഹിയിൽ ഗാർഹിക പാചകവാതക വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു.

പുതുക്കിയ നിരക്ക് ജൂൺ 7മുതൽ നിലവിൽ വരും. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോള എണ്ണ, വാതക വിതരണത്തിൽ തുടർച്ചയായ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്നാണ് വില വർധിപ്പിച്ചിരിക്കുന്നത്.

മെയ് പകുതിയോടെ പെട്രൊൾ, ഡീസൽ വിലയിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിലും വലിയ വർധന ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗാർഹിക പാചക വാതക വിലയും വർധിച്ചിരിക്കുന്നത്. മാർച്ച് ആദ്യ വാരം ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപ വർധിപ്പിച്ചിരുന്നു. സി.എൻ.ജി നിരക്കിൽ ആറ് രൂപയും വർധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *