വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ

വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ

Spread the News
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ

മുംബൈ: ഇനി പ്രാധാന്യം വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിലെന്ന് സൂചന നല്‍കി റിസര്‍വ് ബാങ്കിന്റെ ധനനയ യോഗം. പലിശ നിരക്കില്‍ ഇനി വലിയൊരു കുറവ് ഉടന്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍.

പ്രതീക്ഷിച്ചതുപോലെ തന്നെ ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. പക്ഷേ, ഇവിടെ ശ്രദ്ധിക്കേണ്ടത് ആര്‍ബിഐയുടെ ‘ന്യൂട്രല്‍’ സ്റ്റാന്‍സാണ്. അതായത് വരാനിരിക്കുന്ന ഡേറ്റകള്‍ വിലയിരുത്തും. അതിന് ശേഷമായിരിക്കും റിസര്‍വ് ബാങ്ക് നിലപാട് എടുക്കുക. അതുപോലെ പലിശ നിരക്കിലെ മാറ്റങ്ങളേക്കാള്‍ ഇനി വിപണിയിലെ പണത്തിന്റെ ഒഴുക്കും സ്ഥിരതയുമാകും വരും മാസങ്ങളില്‍ നിര്‍ണ്ണായകമാവുക.

കൊട്ടക് മഹീന്ദ്ര ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഉപാസന ഭരദ്വാജിന്റെ നിരീക്ഷണത്തില്‍, കമ്മോഡിറ്റി വിലകളിലെ വര്‍ദ്ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയും പണപ്പെരുപ്പത്തിന് വെല്ലുവിളിയായേക്കാം. അതിനാല്‍ പലിശ നിരക്കില്‍ ഇനി വലിയൊരു കുറവ് പെട്ടെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ്. വിവേകപൂര്‍ണ്ണമായ ഈ തീരുമാനം ഇന്ത്യന്‍ വിപണിക്ക് പുതിയ ദിശാബോധം നല്‍കുമെന്നം വിദഗ്ധര്‍ പറയുന്നു.

ലിക്വിഡിറ്റി മാനേജ്‌മെന്റിലേക്കാണ് ഇനി കേന്ദ്ര ബാങ്കിന്റെ ശ്രദ്ധ. അതിനായി മുമ്പ് പ്രഖ്യാപിച്ച ഇളവുകള്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് പൂര്‍ണ്ണമായും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം. വായ്പാ നിരക്കുകള്‍ കാര്യക്ഷമമായി വിതരണം ചെയ്യാനും ബോണ്ട് യീല്‍ഡുകളിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാനും ആര്‍ബിഐ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ഇന്ത്യ ഇപ്പോള്‍ സാമ്പത്തിക സ്വീറ്റ് സ്‌പോട്ടിലാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ജിഡിപി വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായി പുതുക്കി നിശ്ചയിച്ചതും പണപ്പെരുപ്പം 2.1 ശതമാനമെന്ന നിയന്ത്രിത അളവില്‍ തുടരുന്നതും രാജ്യത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു.

രാജ്യം വെറും വളര്‍ച്ചയല്ല, മറിച്ച് ക്വാളിറ്റി ഗ്രോത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് ആഗോള ബാങ്കിംഗ് വിദഗ്ധനായ ശാന്തനു സെന്‍ഗുപ്ത വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *